ADVERTISEMENT

നിമയപരിപാലനത്തിനൊപ്പം ജനങ്ങളോടു ചേർന്നുനിന്ന് പ്രവർത്തിച്ചും ജീവകാരുണ്യ പ്രവർത്തനങ്ങളിൽ പങ്കാളികളുമായി കേരള പൊലീസ് അഭിനന്ദനങ്ങൾ നേടാറുണ്ട്. ഇപ്പോൾ ക്രിക്കറ്റ് കളിച്ച് ശ്രദ്ധ നേടുകയാണ് കേരള പൊലീസ് അംഗങ്ങൾ.

പൊലീസിന്റെ ഈ ജനമൈത്രി ക്രിക്കറ്റ് സമൂഹമാധ്യമങ്ങളിൽ വൈറലാണ്. വിതുര സ്റ്റേഷനിലെ പൊലീസുകാരാണ് പ്രദേശത്തെ യുവാക്കൾക്കൊപ്പം കളിക്കാനിറങ്ങിയതെന്നു വിഡിയോയുടെ ഒപ്പമുള്ള കുറിപ്പിൽ പറയുന്നു. വിക്കറ്റ് വീഴ്ത്തി പൊലീസുകാർ ആഘോഷിക്കുന്നത് വിഡിയോയിൽ കാണാം.

എന്തായാലും പൊലീസുകാരുടെ ജനമൈത്രി ക്രിക്കറ്റിന് നിരവധി അഭിനന്ദനങ്ങളാണു ലഭിക്കുന്നത്. ഇങ്ങനെ സൗഹൃദത്തോടെ ഇടപഴകുന്ന പൊലീസുകാരെയാണ് ജനങ്ങൾ ആഗ്രഹിക്കുന്നതെന്നും, ഇതാവണം പൊലീസ് എന്നും കമന്റുകളുണ്ട്. സ്റ്റേഷനിൽ ഈ ജനമൈത്രിയൊന്നും കാണാറില്ല എന്നും ചിലർക്ക് അഭിപ്രായപ്പെടുന്നുണ്ട്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com