ADVERTISEMENT

ചൈനയിലെ പ്രമുഖ സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർ ലിസ ലീയുടെ യഥാർഥ ജീവിതം തുറന്നു കാട്ടി യുവതി രംഗത്ത്. ആഡംബര ജീവിതവും അവധിക്കാല യാത്രകളും പങ്കുവയ്ക്കുന്ന വ്ലേഗറാണ് ലിസ. 10 ലക്ഷത്തിലധികം പേർ ഇവരെ പിന്തുടരുന്നുണ്ട്. എന്നാൽ വാടക ലഭിക്കാത്തതിന്റെയും ഫ്ലാറ്റ് വൃത്തിയാക്കാത്തതിന്റെയും ദേഷ്യത്തില്‍ ലിസയുടെ ഫ്ലാറ്റ് ഉടമസ്ഥ ചെന്‍ ആണ് സത്യാവസ്ഥ വെളിപ്പെടുത്തി രംഗത്തെത്തിയത്.  

ലിസ താമസിക്കുന്ന തന്റെ ഫ്ലാറ്റിന്റെ ശോചനീയാവസ്ഥ വ്യക്തമാക്കുന്ന വിഡിയോ ചെന്‍ സമൂഹമാധ്യമത്തിൽ പങ്കുവയ്ക്കുകയായിരുന്നു. സാധനങ്ങൾ വലിച്ചുവാരി, കാലങ്ങളായി വൃത്തിയാക്കാത്ത അവസ്ഥയിലാണ് ഫ്ലാറ്റ്. നിലത്ത് പലയിടത്തും പട്ടിയുടെ വിസർജ്യമുണ്ട്. വൃത്തിയാക്കാൻ ആളുകളെ വിളിച്ചെങ്കിലും ആരും തയാറാവുന്നില്ല എന്നു ചെൻ പറയുന്നു. വാടകയിനത്തിൽ വലിയൊരു തുക നൽകാനുണ്ട്. ഇക്കാര്യം ചോദിച്ചു വിളിക്കുമ്പോൾ ഫോൺ എടുക്കാറില്ലെന്നും ചെൻ ആരോപിക്കുന്നു.

lisa-li-1

ചെൻ പങ്കുവച്ച വിഡിയോ വൈറലായി. ഇതോടെ ലിസ വിളിച്ചു മാപ്പു ചോദിച്ച് എത്തി. ഫ്ലാറ്റ് ഉടനെ വൃത്തിയാക്കാമെന്ന് ഉറപ്പും കൊടുത്തു. പിന്നീട് ലിസ ഫ്ലാറ്റ് വൃത്തിയാക്കുന്നതിന്റെ വിഡിയോയും ചെൻ പങ്കുവച്ചു.

ലിസയുടെ യഥാർഥ ജീവിതം കണ്ട് അമ്പരന്നിരിക്കുകയാണ് ആരാധകർ. നിരവധിപ്പേർ കമന്റുകളിലൂടെ പ്രതിഷേധം അറിയിക്കുന്നുണ്ട്. ലിസ വ്യാജനാണെന്നും അൺഫോളോ ചെയ്യണമെന്ന് ആവശ്യപ്പെട്ടുള്ള ഹാഷ്ടാഗും ചൈനീസ് സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com