അമ്പിളി ദേവിയുടെ ഏഴാം മാസത്തിലെ ചടങ്ങുകള്‍; ഇന്നത്തെ ദിവസം ഈശ്വരന് എന്ന് ആദിത്യൻ ജയൻ

SHARE

അമ്പിളി ദേവിയുെട ഏഴാം മാസത്തിലെ ചടങ്ങുകൾ പൂർത്തിയാക്കിയതായി ആദിത്യൻ ജയൻ. ഇതിന്റെ ചിത്രങ്ങൾ ആദിത്യൻ ജയൻ സമൂഹമാധ്യമത്തിലൂടെ പങ്കുവച്ചു. വളരെ ലളിതമായ രീതിയിലായിരുന്നു താരദമ്പതികൾ ചടങ്ങുകൾ സംഘടിപ്പിച്ചത്. 

ambili-devi-adithyan-jayan3

പൊങ്കാലയും മധുരം നൽകല്‍ ചടങ്ങുമാണ് പൂർത്തിയാക്കിയത്. കുടുംബാംഗങ്ങൾ മാത്രമായിരുന്നു പങ്കെടുത്തത്. ‘‘എനിക്കു പ്രിയപ്പെട്ടവർ മാത്രമുള്ള ചെറിയൊരു ചടങ്ങ്. ചില ആഗ്രഹങ്ങൾ പെട്ടെന്നു ചെയ്യണം. സമയം കുറവാണ്’’– ചിത്രങ്ങൾ പങ്കുവച്ച് ആദിത്യൻ കുറിച്ചു.

ambili-devi-adithyan-jayan-23

ചടങ്ങുകളുടെ ചിത്രങ്ങൾ ചേർത്തൊരുക്കിയ വിഡിയോയും ആദിത്യൻ പങ്കുവച്ചിട്ടുണ്ട്. ‘‘ഈശ്വരനു നന്ദി. ഓരോ ദിവസവും മുന്നോട്ടു പോകുന്നത് എന്റെ വടക്കുന്നാഥന്റെ  അനുഗ്രഹം കൊണ്ടു മാത്രമാണ്. കുറ്റം എന്നു പറഞ്ഞ് കൂവി കൊണ്ടു നടക്കുന്നവർ ചിന്തിക്കണം എന്തിനെന്ന്. പോട്ടെ, ഇന്നത്തെ ദിവസം ഈശ്വരന് ഇരിക്കട്ടെ’’– വിഡിയോയ്ക്കൊപ്പം ആദിത്യൻ കുറിച്ചു.

ഗർഭിണി ആയതിനെ തുടർന്ന് അഭിനയരംഗത്തു നിന്ന് വിട്ടു നിൽക്കുകയാണ് അമ്പിളിദേവി ഇപ്പോൾ. തങ്ങളുടെ വിശേഷങ്ങൾ ആരാധകരും സുഹൃത്തുക്കളുമായി പങ്കുവയ്ക്കുന്നതില്‍ ഇരുവരും മടി കാണിക്കാറില്ല. ഹൃദ്യമായ ചിത്രങ്ങളും വിശേഷങ്ങളും സമൂഹമാധ്യമത്തിലൂടെ പങ്കുവയ്ക്കും.

ambili-devi-with-husband-01

ജയന്റെ സഹോദരൻ സോമൻ നായരുടെ മകനാണ് ആദിത്യൻ. 2019 ജനുവരി 25 ന് ആയിരുന്നു അമ്പിളി ദേവിയുടെയും ആദിത്യന്റെയും വിവാഹം.

ആദിത്യൻ പങ്കുവച്ച വിഡിയോ കാണാം.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN HOT N VIRAL
SHOW MORE
FROM ONMANORAMA