ADVERTISEMENT

സോഷ്യൽ ലോകത്ത് ചിരിപടർത്തി ബോളിവുഡിന്റെ ബിഗ് ബി അമിതാബ് ബച്ചന്റെ ട്വീറ്റ്. തന്റെ കുട്ടിക്കാലത്ത് ഉണ്ടായിരുന്ന ‘നെറ്റ്‌വർക്കു’കളെ കുറിച്ചായിരുന്നു ബച്ചന്റെ രസകരമായ ട്വീറ്റ്.

‘‘ഞങ്ങളുടെ കുട്ടിക്കാലത്ത് 3G, 4G, 5G ഒന്നും ഉണ്ടായിരുന്നില്ല. ഉള്ളത് ഗുരുജിയും പിതാജിയും മാതാജിയും ആയിരുന്നു...അവരുടെ ഒരു അടിയിൽ ഞങ്ങളുടെ നെറ്റ്‌വർക്ക് വരുമായിരുന്നു’’– എന്നാണ് ബച്ചൻ ട്വീറ്റ് ചെയ്തത്.

ഈ ട്വീറ്റ് വൈകാതെ തന്നെ സോഷ്യൽ ലോകത്തു വൈറലായി. 78,000 അധികം ലൈക്കുകളും 6660 റീട്വീറ്റുകളും ലഭിച്ചു. തമാശ രൂപത്തിൽ വലിയൊരു സന്ദേശം പങ്കുവച്ച താരത്തെ നിരവധിപ്പേർ അഭിനന്ദിക്കുകയും ചെയ്തു. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com