ADVERTISEMENT

മൂർഖൻ പാമ്പുകളെ കയ്യിൽ പിടിച്ച് നൃത്തം ചെയ്ത സ്ത്രീകളെ പൊലീസ് അറസ്റ്റ് ചെയ്തു. സമൂഹമാധ്യമങ്ങളിൽ ഇവരുടെ നൃത്തം വൈറലായതിനു പിന്നാലെയാണ് അറസ്റ്റ് . 12 വയസ്സുകാരി ഉൾപ്പടെ അഞ്ചു പേർക്കെതിരെയാണ് നടപടി. ഗുജറാത്തിലെ ജുനഗഡ് ജില്ലയിലെ ഷിൽ ഗ്രാമത്തിലാണ് സംഭവം.

പരമ്പരാഗത നൃത്തമായ രൂപമായ ഗാർബയാണ് ഗ്രാമത്തിലെ പരിപാടിയിൽ അവതരിപ്പിക്കുന്നത്. എന്നാൽ നൃത്തസംഘത്തിലെ മൂന്നു പേർ മൂർഖൻ പാമ്പുകളുമായാണ് എത്തിയത്. ഒരു കയ്യിൽ പാമ്പിന്റെ വാല്‍ പിടിച്ച്, മറുകയ്യിൽ വാളുയർത്തി ആയിരുന്നു ഒരു സ്ത്രീയുടെ നൃത്തം. പാമ്പ് പിടിയുന്നതും ഇഴഞ്ഞ് രക്ഷപ്പെടാന്‍ ശ്രമിക്കുന്നതും വിഡിയോയിൽ കാണാം. മറ്റു രണ്ടുപേർ ഇരുകയ്യികളിലും പാമ്പിനെ പിടിച്ചു നൃത്തം ചെയ്തു.

ഇവരുടെ ഗാർബ നൃത്തത്തിന്റെ വിഡിയോ വ്യാപകമായി പ്രചരിച്ചു. എന്നാൽ വൈറല്‍ വിഡിയോയ്ക്കെതിരെ പ്രതിഷേധങ്ങൾ ഉയർന്നു. അപകടസാധ്യത ഉയർത്തിയായായിരുന്നു പലരും രംഗത്തെത്തിയത്. അപരിഷ്കൃതം എന്നും സോഷ്യൽലോകം ഈ നൃത്തത്തെ വിശേഷിപ്പിച്ചു. വനം വകുപ്പ് ഉദ്യോഗസ്ഥരും അന്വേഷണം ആരംഭിച്ചു. ഇതിനു പിന്നാലെയാണ് പൊലീസ് സംഘാടകരെയും നർത്തികിമാരെയും അറസ്റ്റു ചെയ്ത‌ത്.

 

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com