മനസ്സറിഞ്ഞ് സ്നേഹിക്കുന്ന അച്ഛനെ കിട്ടി; മകന് ആദിത്യന്റെ സർപ്രൈസ്, പങ്കുവച്ച് അമ്പിളി ദേവി

adhithyan-jayan-surprise-amarnath-ambili-devi-shares-video
SHARE

മകന്‍ അമർനാഥിന് ആദിത്യൻ ജയൻ നൽകിയ സർപ്രൈസ് പങ്കുവച്ച് അമ്പിളി ദേവി. ഒരു സൈക്കിളാണ് ആദിത്യന്‍ അമർനാഥിന് സമ്മാനിച്ചത്. ഇതിന്റെ വിഡിയോ വികാരനിർഭരമായ കുറിപ്പിനൊപ്പമാണ് അമ്പിളി സമൂഹമാധ്യമത്തിൽ പങ്കുവച്ചത്. ആദിത്യനും സന്തോഷം അറിയിച്ച് വിഡിയോ പങ്കുവച്ചു.

‘‘തൃശൂരിൽ പോയി വന്നപ്പോൾ ഒരുപാട് ആഗ്രഹിച്ച ഫ്രണ്ടിനെ കൊണ്ടു വന്നു. അതു കണ്ട് അപ്പുകുട്ടന്‍ അതിശയിച്ചു പോയി’’ – ആദിത്യൻ വിഡിയോയ്ക്കൊപ്പം കുറിച്ചു. അമർനാഥ് ആദിത്യന്റെ കാറിനടുത്തേക്ക് ഓടി വരുന്നതും, അതിനകത്തെ സൈക്കിള്‍ നോക്കി അമ്പരന്നു നിൽക്കുന്നതും വിഡിയോയിൽ കാണാം.

വിഡിയോ പങ്കുവച്ച് അമ്പിളി കൂടുതൽ വികാരനിർഭരയായി. ‘‘ഈശ്വരന് നന്ദി അവന്റെ മനസ്സ് അറിഞ്ഞു സ്നേഹിക്കുന്ന ഒരു അച്ഛനെ കിട്ടിയതിന്. ഞങ്ങളെ കാക്കണേ ദൈവമേ. ഒരുപാട് വിഷമത്തിനിടയിലാണ് ചേട്ടൻ ഇതൊക്കെ ചെയ്യുന്നത്. വിശ്വസിച്ച പലരുടെയും ഭാഗത്തു നിന്ന് ഉണ്ടായ അനുഭവം പറയാൻ കഴിയുന്നതല്ല, എല്ലാം ദൈവം കാണുന്നു.’’– അമ്പിളി കുറിച്ചു.

ഗർഭിണി ആയതിനാൽ അഭിനയരംഗത്തു നിന്നു വിട്ടു നില്‍ക്കുകയാണ് അമ്പിളി ദേവി. കുഞ്ഞിനു വേണ്ടിയുള്ള കാത്തിരിപ്പിനിടെയുള്ള ചെറിയ വിശേഷങ്ങൾ പോലും ആരാധരോട് ആദിത്യൻ പങ്കുവയ്ക്കാറുണ്ട്. 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN HOT N VIRAL
SHOW MORE
FROM ONMANORAMA