ADVERTISEMENT

മോഷണത്തിന് ഇറങ്ങിയാൽ പരമാവധി വിലപിടിപ്പുള്ളതെല്ലാം കൊള്ളയടിക്കാനാണ് കള്ളന്മാർ ശ്രമിക്കുക. അതിനിടയിൽ ആളുകളെ കൊല്ലാൻ മടിക്കാത്തവർ വരെയുണ്ട്. എന്നാൽ മോഷ്ടിച്ച പണം പിന്നീട് തിരിച്ചു കൊടുക്കുന്ന, രേഖകൾ വിലാസത്തിലേക്ക് അയച്ചു നൽകുന്ന 'നല്ല കള്ളന്മാരും' വാർത്തകളിൽ സ്ഥാനം പിടിക്കാറുണ്ട്. മോഷണസ്ഥലത്ത് കണ്ട പ്രായമായ സ്ത്രീയെ സമാധാനിപ്പിക്കുന്ന കള്ളാനാണ് ഇപ്പോൾ താരം. കള്ളന്റെ പെരുമാറ്റം സോഷ്യൽ ലോകത്ത് വൈറലാണ്. ബ്രസീലിലെ അമരാന്റെ സിറ്റിയിലാണ് സംഭവം. 

ഒരു ഫാർമസിയിലാണ് മോഷണം നടന്നത്. ഹെൽമറ്റു ധരിച്ച, ആയുധധാരകിളായ രണ്ടംഗ സംഘം പ്രവേശിക്കുമ്പോൾ കടയിലെ ജീവനക്കാരനും സാധനങ്ങൾ വാങ്ങാനെത്തിയ പ്രായമായ ഒരു സ്ത്രീയും മാത്രമേ അവിടെ ഉണ്ടായിരുന്നുള്ളൂ. ജീവനക്കാരനെ ഭീഷണിപ്പെടുത്തി കടയിലുള്ള പണവും മറ്റു ചില വസ്തുക്കളും ഇവർ കവർന്നു. ഇതുകണ്ട് ഭയന്ന സ്ത്രീ, തന്റെ കയ്യിലെ പണം നൽകാമെന്ന് പറഞ്ഞു. എന്നാൽ സ്ത്രീയുടെ തോളിൽ തട്ടി ആശ്വസിപ്പിച്ച് കള്ളൻ, ഇവരുടെ നെറുകിൽ ചുംബിക്കുകയും പണം വേണ്ടെന്നു പറയുകയും ചെയ്തു. ഫാർമസിയിലെ സിസിടിവിയിലാണ് ഇതിന്റെ ദൃശ്യങ്ങൾ പതിഞ്ഞത്.

ജീവനക്കാരനെ ഭീഷണി എല്ലാ പണവും എടുത്തു. 240 ഡോളറാണ് നഷ്ടപ്പെട്ടതെന്നും കടയുടമ സാമുൽ പൊലീസിനോടു പറഞ്ഞു. ‘ഇല്ല മാഡം. മിണ്ടാതിരിക്കൂ. നിങ്ങളുടെ പണം ഞങ്ങൾക്കു വേണ്ട’ എന്നാണ് കള്ളന്മാരിലൊരാൾ സ്ത്രീയോടു പറഞ്ഞതെന്നും സാമുവൽ വെളിപ്പെടുത്തി. പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. സമീപപ്രദേശത്തുള്ള ചിലരിലേക്കാണ് അന്വേഷണം നീളുന്നതെന്നു പൊലീസ് പ്രാദേശിക മാധ്യമങ്ങളോട് പ്രതികരിച്ചു.

പലതരം നിരീക്ഷണങ്ങളാണ് സോഷ്യൽ ലോകത്ത് ഉയരുന്നത്. മോഷണത്തിനു വന്നതാണെങ്കിലും പ്രായമായ സ്ത്രീയെ കണ്ടപ്പോൾ അയാളുടെ മുത്തശ്ശിയെ ഓർമ വന്നിരിക്കാമെന്നാണ് ചിലരുടെ അഭിപ്രായം. 'മാന്യനായ കള്ളൻ' എന്ന് വിശേഷിപ്പിക്കുന്നവരുണ്ട്. ആ സ്ത്രീയും കള്ളനും ബന്ധുക്കളാകുമോ എന്ന സംശയവും ചിലർക്കുണ്ട്.

English Summary : Brazilian thief kissed elderly woman and told didn't want cash

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com