ADVERTISEMENT

മലയാളി പ്രേക്ഷകരുടെ പ്രിയതാരമാണ് മഞ്ജു പിള്ള. മഴവിൽ മനോരമയിലെ ‘തട്ടീം മുട്ടീം’ പരമ്പരയിലെ മോഹനവല്ലിയായി മിനിസ്ക്രീൻ പ്രേക്ഷകരെ പൊട്ടിച്ചിരിപ്പിക്കുകയാണ് താരം.

തന്റെ വിശേഷങ്ങളും പ്രിയപ്പെട്ട ചിത്രങ്ങളും സമൂഹമാധ്യമത്തിലൂടെ പങ്കുവയ്ക്കാൻ  മഞ്ജുവിന് മടിയൊന്നുില്ല. ആരാധകരുടെ സംശയങ്ങള്‍ക്ക് മറുപടി നൽകാനും താരം തയാറാണ്.

അടുത്തിടെ ഹൃദ്യമായ ഒരു ചിത്രമാണ് മഞ്ജു പങ്കുവച്ചത്. മകള്‍ ദയയെ കെട്ടിപ്പിടിച്ചു നിൽക്കുന്ന ഒരു ചിത്രം. ഇൻസ്റ്റഗ്രാമിലൂടെ പങ്കുവച്ച ചിത്രത്തിനൊപ്പം ‘മൈ ലൗവ്’ എന്നാണ് കുറിച്ചത്. നേരത്തെ മകൾക്കൊപ്പം അവധിക്കാലം ആഘോഷിക്കുന്ന ചിത്രങ്ങളും മഞ്ജു പങ്കുവച്ചിരുന്നു.

തട്ടീം മുട്ടീം സീരിയലിൽ മക്കളായി അഭിനയിക്കുന്ന ഭാഗ്യലക്ഷ്മിക്കും സിദ്ധാർഥിനും ഒപ്പമുള്ള ചിത്രങ്ങൾ മഞ്ജു പോസ്റ്റ് ചെയ്യാറുണ്ട്. 

View this post on Instagram

My Love 😘😘

A post shared by manju pillai (@pillai_manju) on

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com