ADVERTISEMENT

കാള ചാണകമിടുന്നതും കാത്തിരിക്കുകയാണ് ഹരിയാനയിലെ സിർസ സ്വദേശിയായ ജനക് രാജും കുടുംബവും. പച്ചക്കറി അവശിഷ്ടങ്ങൾക്കൊപ്പം 40 ഗ്രാം സ്വര്‍ണവും കാള അകത്താക്കിയതോടെയാണ് ഈ കുടുംബം പ്രതിസന്ധിയിലായത്. ഒക്ടോബർ 19നാണ് സംഭവം.

പച്ചക്കറി മുറിക്കുന്നതിനിടെ ജനക് രാജിന്റെ ഭാര്യയും മകളും ആഭരണങ്ങൾ അഴിച്ച് ഒരു പാത്രത്തിൽ വച്ചു. എന്നാൽ ഇത് എടുക്കാൻ ഇവർ മറന്നു പോയി. മാത്രമല്ല, പച്ചക്കറി അവശിഷ്ടങ്ങൾക്കൊപ്പം സ്വർണം പുറത്തേക്ക് കളയുകയും ചെയ്തു.  തെരുവിലൂടെ അലഞ്ഞു നടക്കുകയായിരുന്ന ഒരു കാള പച്ചക്കറി അവശിഷ്ടങ്ങൾക്കൊപ്പം സ്വർണവും അകത്താക്കി. 

ഇതിന്റെ ദൃശ്യങ്ങൾ സിസിടിവിയിൽ പതിഞ്ഞിരുന്നതായി ജനക് രാജ് പറയുന്നു. ഒരു മൃഗഡോക്ടറുടെ സഹായത്തോടെ ഈ കാളയെ കണ്ടെത്തി പറമ്പിൽ കെട്ടിയിട്ടിരിക്കുകയാണ് ജനക് രാജ്. ചാണകത്തിലൂടെ സ്വർണം പുറത്തു വരുമെന്നാണ് പ്രതീക്ഷ. ഇതിനായി കുടുംബാംഗങ്ങൾ കാളയ്ക്ക് വയറു നിറയും വരെ ഭക്ഷണം നൽകുന്നുണ്ട്.

സ്വര്‍ണം തിരികെ കിട്ടിയില്ലെങ്കിൽ കാളയെ ഗോശാലയിലേക്ക് അയക്കാനാണ് തീരുമാനമെന്ന് ജനക് രാജ് ദേശീയ വാർത്താ ഏജൻസിയായ എഎൻഐയോട് പറഞ്ഞു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com