ADVERTISEMENT

ചൊറിയന്മാരെ എങ്ങനെ കൈകാര്യം ചെയ്യാമെന്ന് വെളിപ്പെടുത്തി എൻ.പ്രശാന്ത് ഐഎഎസ്. ‘Prasanth Nair കലക്ടർ ബ്രോ’ എന്ന യുട്യൂബ് അക്കൗണ്ടിൽ പങ്കുവച്ച വിഡിയോയിലാണ് പ്രശാന്തിന്റെ മറുപടി. 

‘ചൊറി, ചിരങ്ങ് എന്നിവ വളരെ സങ്കീർണമാണ്. മറ്റുള്ളവരുടെ ഉള്ളിലുള്ള ഒരു വികാരമാണത്. മറ്റൊരാളുടെ തലയ്ക്കകത്തുള്ള പ്രശ്നത്തിന് നമുക്ക് പരിഹാരം കണ്ടെത്താൻ പറ്റുമോ? പറ്റില്ല. നമുക്ക് ആകെ ചെയ്യാനാവുക നമ്മുടെ കാര്യം നോക്കുക. അതൊന്നും നമ്മളെ ബാധിക്കാൻ അനുവദിക്കാതിരിക്കുക എന്നതാണ്’’– പ്രശാന്ത്  പറഞ്ഞു.

മുന്‍വിധികള്‍ സമൂഹത്തിൽ ഉണ്ടാക്കുന്ന അപകടകരമായ സാഹചര്യത്തെക്കുറിച്ചും പ്രശാന്ത് വിഡ‍ിയോയിൽ വ്യക്തമാക്കുന്നു. മുൻപ് ചെയ്ത വിഡിയോയ്ക്കു കിട്ടിയ പ്രതികരണങ്ങളിലെ മുൻവിധികൾ ചൂണ്ടികാണിച്ചായിരുന്നു മറുപടി. വ്യക്തി ജീവിതത്തിലേക്ക് കടന്നു കയറാനുള്ള സമൂഹത്തിന്റെ വ്യഗ്രതയും നന്മമരങ്ങളെ തേടിയുള്ള അലച്ചിലും രസകരമായ നിരീക്ഷണങ്ങളിലൂടെ അവതരിപ്പിച്ചിട്ടുണ്ട്.  എല്ലാം തികഞ്ഞ നന്മമരങ്ങളെ തിരഞ്ഞ് ജീവിതം പാഴാക്കുന്നവര്‍ സമർപ്പിക്കുന്നു എന്ന് വി‍ഡിയോയ്ക്കൊപ്പം കുറിച്ചിട്ടുണ്ട്.

എഴുതുന്നതിനേക്കാൾ എളുപ്പത്തിൽ സംവദിക്കാനാകുന്നു എന്ന നിലയിലാണ് വിഡിയോ വ്ലോഗിന്റെ സാധ്യതകളിലേക്ക് പ്രശാന്ത് തിരിഞ്ഞത്. ‘ബ്രൂ വിത് ബ്രോ’ എന്നാണ് പേരിട്ടിരിക്കുന്നത്. പ്രേക്ഷകരുടെ സംശയങ്ങൾക്ക് മറുപടി പറയുന്നതാണ് രീതി.മികച്ച പ്രതികരണമാണ് വിഡിയോയ്ക്ക് ലഭിക്കുന്നത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com