ADVERTISEMENT

മിനിസ്ക്രീൻ പ്രേക്ഷകർക്ക് സ്വാസിക സീതയാണ്. ഇനിയെന്നും അങ്ങനെ ആയിരിക്കുകയും ചെയ്യും. നവംബർ 5 ന് പ്രിയതാരത്തിന്റെ ജന്മദിനമായിരുന്നു. താരലോകത്തു നിന്നുൾപ്പടെ നിരവധിപ്പേർ‌ സ്വാസികയ്ക്ക് ആശംകളുമായി എത്തി. 

എന്നാൽ കൂട്ടത്തിൽ പ്രേക്ഷകരുടെ ഹൃദയം കവർന്നത് പ്രിയതാരമായ മൃദുല വിജയ് പങ്കുവച്ച ആശംസയാണ്. മികച്ച നർത്തകിമാരാണ് ഇരുവരും. പല വേദികളിൽ ഇരുവരും ഒന്നിച്ച് നൃത്തം ചെയ്തിട്ടുണ്ട്.‘‘എന്റെ പ്രിയപ്പെട്ട ഡാൻസിങ് പാർട്നറിന് ജന്മദിനാശംസകൾ’’– എന്നായിരുന്നു മൃദുല കുറിച്ചത്. സ്വാസികയ്ക്കൊപ്പം നൃത്ത വേഷത്തിലുള്ള ചില ചിത്രങ്ങളാണ് ഇതിനൊപ്പം മൃദുല പങ്കുവച്ചത്.

സീരിയലിലെ മികച്ച കഥാപാത്രങ്ങൾക്കൊപ്പം സിനിമ രംഗത്തും സജീവമാവുകയാണ് സ്വാസിക. ഹിറ്റ് സീരിയലുകളിലൂടെ പ്രേക്ഷക ഹൃദയത്തിൽ മൃദുല സ്ഥാനം ഉറപ്പിക്കുന്നു.

English Summary : Mridhila Vijays' birthday wishes to Swasika Vijay

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com