ADVERTISEMENT

ലോകാദ്ഭുതങ്ങളിലൊന്നായ ഈഫൽ ടവറിന്റെ മുമ്പിൽ നിന്ന് പ്രണയാർദ്രമായ ഒരു ചിത്രം പകർത്തണം. ക്രിസ്റ്റിന കുക്കി എന്ന 23കാരിയുടെ ആഗ്രഹം അതായിരുന്നു. തന്റെ ആഗ്രഹം ക്രിസ്റ്റിന സഫലമാക്കി. എന്നാൽ അതിനുവേണ്ടി ക്രിസ്റ്റിന സ്വീകരിച്ച മാർഗമാണ് ചിത്രത്തേക്കാൾ സോഷ്യൽ ലോകത്ത് വൈറലായത്.

പ്രണയാർദ്രമായ ചിത്രം പകർത്താനായി, അവിടെ കണ്ട അപരിചിതനെയാണ് ക്രിസ്റ്റിന ചുംബിച്ചത്. ‘‘ഈഫൽ ടവറിനടുത്ത് കണ്ട് മനുഷ്യനോട് നമുക്ക് ചുംബിക്കുന്ന ഒരു ചിത്രം എടുക്കാമോ എന്നു ചോദിച്ചു. അങ്ങനെ പാരിസിൽ എനിക്ക് പ്രണയാര്‍ദ്രമായ നിമിഷങ്ങൾ ഉണ്ടായിരുന്നു എന്ന് സ്ഥാപിക്കാമല്ലോ’’– ചിത്രം പങ്കുവച്ച് ക്രിസ്റ്റിന കുറിച്ചു. 

ചിത്രം പകർത്തിയതിനുശേഷം അയാളോട് ക്രിസ്റ്റിന യാത്ര പറഞ്ഞു. ഇൗഫൽ ടവറിനു മുന്നിലെ ചുംബന ചിത്രം വൈറലായതോടെ മറ്റൊരു ചുംബന ചിത്രവും ക്രിസ്റ്റിന പകർത്തി. ഇറ്റലിയിലെ കൊളീസിയത്തിനു മുന്നിൽ നിന്നുള്ളതാണ് ഇത്. അർജന്റീനക്കാരനായ ഒരു സഞ്ചാരിയാണ് ഈ ചിത്രത്തിലെ നായകൻ. കൊളീസിയത്തിനു മുന്നിലാണ് ഇയാളെ ആദ്യമായി കാണുന്നത്.

ഇംഗ്ലണ്ടിലെ റീഡിങ്ങ് സർവകലാശാലയിലെ വിദ്യാർഥിനിയാണ് ക്രിസ്റ്റിന. സെമസ്റ്റർ പൂർത്തിയാക്കിയപ്പോൾ ലഭിച്ച അവധിയിൽ യൂറോപ്പ് യാത്രയ്ക്കായി ഇറങ്ങിയതാണ്. അതിനിടയിലാണ് അപരിചിതനെ ചുംബിച്ചതും ആ ചിത്രം വൈറലായതും.

English Summary : woman kissing strangers in front of Eiffel Tower, Photos goes viral

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com