ADVERTISEMENT

‘ഹൈപ്പർ ആക്ടീവ് ആണ്’ – ബോളിവുഡ് താരം രൺവീർ സിങ്ങിന് ഈ വിശേഷണം നിരവധി തവണ ലഭിച്ചിട്ടുണ്ട്. ആഘോഷവും ശബ്ദകോലാഹലവും ഫാഷൻ പരീക്ഷണങ്ങളും ഇഴചേർന്നതാണ് രൺവീറിന്റെ ജീവിതം. ഇതാണ് ഇത്തരമൊരു വിശേഷണം താരത്തിനു ലഭിക്കാൻ കാരണം.

ഏതു വേദിയിലായാലും രൺവീറിന് മാറ്റമൊന്നും ഇല്ല. ബോളിവുഡ് അവാർഡ് ഷോകൾ പലപ്പോഴും രൺവീറിന്റെ ശബ്ദകോലാഹലങ്ങൾക്ക് വേദിയായിട്ടുണ്ട്. ആരും മടിച്ചു നിൽക്കുന്ന കളർഫുള്‍ വസ്ത്രങ്ങൾ ധരിക്കാന്‍ രൺവീറിന് മടിയില്ല. രൺവീർ എന്ന നടനേക്കാളും വ്യക്തിയെ സ്നേഹിക്കുന്ന നിരവധിപ്പേരുണ്ട്. ഈ സ്വഭാവം അദ്ദേഹത്തിന് നിരവധി ആരാധകരെ നൽകിയിട്ടുണ്ട്. എന്നാല്‍ മറ്റെല്ലാവരെയും പോലെ വിമർശകരും താരത്തിനുണ്ട്.

അടുത്തിടെ സമൂഹമാധ്യമത്തിലൂടെ ലൈവിൽ എത്തിയപ്പോൾ രൺവീറിന് ഉണ്ടായത് അത്ര സുഖകരമായ അനുഭവമല്ല. ‘തന്റെ പാട്ട് ഒന്ന് അവസാനിപ്പിക്കാമോ ?, നിനക്ക് ശരിക്ക് ഹിന്ദി അറിയില്ലേ ?, നിന്നെ കാണാൻ ജോക്കറിനെ പോലെയുണ്ട്’ എന്നീ കമന്റുകൾ താരത്തെ തേടിയെത്തി. മുൻപും രൺവീർ പങ്കുവയ്ക്കുന്ന ചിത്രങ്ങൾക്കു താഴെ ജോക്കർ കമന്റുകൾ പ്രത്യക്ഷപ്പെടാറുണ്ട്. താരത്തിന്റെ വസ്ത്രധാരണത്തെ പരിഹസിക്കാനാണ് ഇങ്ങനെ വിളിക്കുന്നത്.

View this post on Instagram

Tere Bhai jaisa koi hard-ich nahi hai

A post shared by Ranveer Singh (@ranveersingh) on

എന്നാൽ ഈ കമന്റുകൾക്ക് ലൈവിലൂടെ രൺവീർ മറുപടി നൽകി. ‘‘ നിങ്ങൾക്ക് വേറെ ഒരു പണിയും ഇല്ലേ? , മറ്റെന്തെങ്കിലും ചെയ്യൂ. എന്തിനാണ് എന്റെ ജീവിതത്തിൽ തലയിടുന്നത് ? ’’ – രൺവീർ ചോദിച്ചു. 

രൺവീറിന്റെ വിശേഷങ്ങൾ അറിയാനും ചാറ്റ് ചെയ്യാനും ഇഷ്ടപ്പെടുന്ന നിരവധി ആരാധകർ ഉണ്ടെന്നും അല്ലാത്തവരെ ശ്രദ്ധിക്കേണ്ടെന്നും ആരാധകർ കമന്റ് ചെയ്തു. രൺവീറിന്റെ മറുപടി ആഘോഷമാക്കി മാറ്റുകയാണ് ആരാധകർ.

English Summary : Ranveer Singh shuts up trolls who called him a ‘joker’

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com