മദ്യപിച്ച് ലക്കുകെട്ട് വരന്റെ ‘നാഗിൻ’ നൃത്തം; വിവാഹത്തിൽ നിന്ന് വധു പിന്മാറി; വേദിയില്‍ കയ്യാങ്കളി

HIGHLIGHTS
  • വരൻ വധുവിനെ അടിച്ചു
  • വീട്ടുകാർ തമ്മിൽ കയ്യാങ്കളി
drunk-groom-breaks-into-naagin-dance-bride-calls-off-marriage
പ്രതീകാത്മക ചിത്രം
SHARE

വരന്‍ മദ്യപിച്ച് നൃത്തം ചെയ്തതിനെ തുടർന്ന് വധു വിവാഹത്തിൽ നിന്ന് പിന്മാറി. ഇതിൽ കുപിതനായി വരൻ വധുവിനെ മർദിച്ചു. തുടര്‍ന്ന് വിവാഹവേദിയിൽ ബന്ധുക്കൾ ഏറ്റുമുട്ടി. ഉത്തർപ്രദേശിലെ ലഖിംപുരിലെ മൈലാനിയിൽ നവംബർ 8നാണ് നാടകീയ സംഭവങ്ങൾ അരങ്ങേറിയത്.

ഇരുവരും മാലകൾ കൈമാറി വിവാഹത്തിനു മുൻപുള്ള ചടങ്ങുകൾ പൂർത്തിയാക്കിയിരുന്നു. എന്നാല്‍ മദ്യപിച്ചു ഉന്മാദാവസ്ഥയിലായിരുന്ന വരൻ സംഗീതത്തിനൊപ്പം വേദിയിൽ നാഗിന്‍ നൃത്തം കളിക്കാൻ തുടങ്ങി. ഇതോടെ വധു വിവാഹത്തിനു താൽപര്യമില്ലെന്ന് അറിയിച്ചു. വിവാഹത്തിൽ നിന്നു പിന്മാറുകയാണെന്ന് വ്യക്തമാക്കിയ വധുവിനെ വരൻ ‌തല്ലി. ഇതോടെ വേദിയിൽ കുടുംബാംഗങ്ങൾ തമ്മിൽ കയ്യാങ്കളി ആയി. പിന്നീട് പൊലീസ് ഇടപ്പെട്ടാണ് രംഗം ശാന്തമാക്കിയത്. സമ്മാനങ്ങളെല്ലാം തിരിച്ചു നൽകാൻ വരന്റെ വീട്ടുകാർ തയാറായതോടെ കേസിനു നിൽക്കാതെ പ്രശ്നം ഒത്തുതീർപ്പാക്കാൻ വധുവിന്റെ കുടുംബം തീരുമാനിച്ചു.

വരൻ ലക്കുകെട്ട അവസ്ഥയിൽ ആയിരുന്നു എന്നും ചടങ്ങിനെ കുറിച്ച് ബോധവാനായിരുന്നില്ല എന്നും വധുവിന്റെ സഹോദരൻ ഒരു ദേശീയ മാധ്യമത്തോടു പ്രതികരിച്ചു. ‘‘വിവാഹത്തിനു മുൻപുള്ള ചടങ്ങുകൾ പൂർത്തിയായശേഷമാണ് ഇതെല്ലാം സംഭവിച്ചത്. വിവാഹം ഉപേക്ഷിക്കാൻ സഹോദരി തീരുമാനിച്ചതോടെ ഞങ്ങളെല്ലാം ദുഃഖിതരായി. എന്നാൽ അവളുടെ തീരുമാനത്തിനൊപ്പം നിൽക്കാന്‍ തയാറായി.’’– സഹോദരൻ പറഞ്ഞു.

English Summary : Drunk groom breaks into ‘Naagin’ dance, bride calls off marriage

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN HOT N VIRAL
SHOW MORE
FROM ONMANORAMA