‘ഒരു കിഡ്നി അടിച്ചുപോയി, ഒന്ന് തരാമോ’ ; കണ്ണും മനസ്സും നിറച്ച് പെങ്ങളൂട്ടി; വിഡിയോ

ningalkkum-akaam-kodeeswaran-first-episode-heart-touching-moments
SHARE

പ്രേക്ഷകർ ആകാംക്ഷയോടെ കാത്തിരുന്ന ‘നിങ്ങൾക്കും ആകാം കോടീശ്വരന്’ മഴവിൽ മനോരമയിൽ ഉജ്വലമായ തുടക്കം. വികാരനിർഭരവും പ്രചോദനാത്മകവുമായ നിമിഷങ്ങൾ കൊണ്ട് ശ്രദ്ധേയമായിരുന്നു ആദ്യ എപ്പിസോഡ്. അവയവദാനത്തിന്റെ മഹത്വം വിളിച്ചോതുകയായിരുന്നു  മത്സരാർഥി മഞ്ജുള. ആ നല്ല മനസ്സിനെ അവതാരകൻ സുരേഷ് ഗോപി നെഞ്ചോടു ചേർത്തപ്പോൾ ആദ്യ എപ്പിസോഡ് ഹൃദ്യമായി.

മഞ്ജുളയുടെ സഹോദരൻ മഹേഷിന് അപ്രതീക്ഷിതമായി കിഡ്നി രോഗം ബാധിച്ചു. തുടർന്ന് കിഡ്നി മാറ്റി വയ്ക്കേണ്ടു സാചര്യം ഉണ്ടായി. ദുബായില്‍ അക്കൗണ്ടന്റായി ജോലി ചെയ്യുന്ന മഹേഷ് ഒരു ദിവസം വിളിച്ചു. ‘എന്റെ ഒരു കിഡ്നി അടിച്ചുപോയി. ഒന്ന് തരുമോ..?, വളരെ ലാഘവത്തോടെ മഹേഷ് അത് ചോദിച്ചപ്പോൾ അതിനേക്കാൾ ലാഘവത്തോടെ മഞ്ജുള പറഞ്ഞു ‘അതിനെന്താ, ഞാൻ തരാം’.

അങ്ങനെ ഭർത്താവിന്റെ ഉൾ‌പ്പടെ പിന്തുണയോടെ മഞ്ജുള അവയവദാനം ചെയ്തു. ഇതിനിടയിൽ ശരിക്ക് നടക്കാൻ പോലും സാധിക്കാത്തവള്‍ എന്നു പരിഹസിച്ചവരുണ്ടെന്ന് മഞ്ജുള പറയുന്നു. എന്നാൽ മനസ്സിന്റെ ധൈര്യം മഞ്ജുളയെ മുന്നോട്ടു നയിച്ചു. 

പരിപാടിക്കിടയില്‍ ഫോണിലൂടെ ഒപ്പം ചേർന്ന മഹേഷും മനസ്സു നിറഞ്ഞ് പറയുന്നു ‘ഈ അനിയത്തിക്കുട്ടി ഭാഗ്യമാണ്’ എന്ന്.  ഈ അതുല്യ സഹോദര സ്നേഹത്തിനു മുമ്പിൽ ശിരസ്സ് നമിക്കുന്നുവെന്ന് സുരേഷ് ഗോപി പറഞ്ഞു. 80,000 രൂപയുടെ സമ്മാനത്തുക നേടിയാണ് മഞ്ജുള മത്സരത്തിൽ നിന്ന് പിൻവാങ്ങിയത്. വിഡിയോ കാണാം

English Summary : ningalkkum akam kodeeswaran First Episode in Mazhavil Manorama

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN HOT N VIRAL
SHOW MORE
FROM ONMANORAMA