ADVERTISEMENT

ബോളിവുഡിന്റെ ബാദുഷ ഷാരുഖ് ഖാന്റെ മകൾ സുഹാനയുടെ സിനിമാ പ്രവേശനത്തിനായി കാത്തിരിക്കുകയാണ് ആരാധകർ. സുഹാനയുടെ അഭിനയമോഹം ഷാരുഖ് ഒരു അഭിമുഖത്തിൽ വെളിപ്പെടുത്തിയിരുന്നു. അതിനാൽ ഉടന്‍ തന്നെ സുഹാന ബോളിവുഡിന്റെ ഭാഗമാകും എന്ന പ്രതീക്ഷയിലാണ് ആരാധകർ. സിനിമയിൽ എത്തും മുൻപ് അഭിനയം മെച്ചപ്പെടുത്താൻ ഷാരുഖ് ആവശ്യപ്പെട്ടതായി സുഹാന ഒരു അഭിമുഖത്തിൽ പറഞ്ഞിരുന്നു.

താരപുത്രി വോഗിന്റെ കവർഗേൾ ആയതും നാടകത്തിൽ അഭിനയിച്ചതുമെല്ലാം വളരെ പ്രാധാന്യം നേടി. സുഹാന അഭിനയിക്കുന്നതിന്റെ ഒരു ചിത്രമാണ് ഇപ്പോൾ ആരാധകരെ ആവേശത്തിലാക്കിയിരിക്കുന്നത്. താരസുന്ദരിയുടെ ഫാൻ പേജിലാണ് ഈ ചിത്രം പ്രത്യക്ഷപ്പെട്ടത്. 

കറുപ്പ് പാന്റും വൈറ്റ് ടോപ്പും ഒരു തൊപ്പിയുമാണ് സുഹാനയുടെ വേഷം. മറ്റു രണ്ടു പേരെ കൂടി ചിത്രത്തിൽ കാണാം. ലണ്ടനിലെ അർഡിങ്ലി കോളജിലെ വിദ്യാർഥിനിയാണ് സുഹാന. യൂണിവേഴ്സിറ്റിയിലെ നാടകങ്ങളിൽ സുഹാന സജീവ സാന്നിധ്യമാണ്.

srk-suhana

‘ദ് ഗ്രേ പാർട് ഓഫ് ബ്ലൂ’ എന്ന പേരിൽ ഒരു ഇംഗ്ലിഷ് ഷോർട് ഫിലിമിൽ സുഹാന അഭിനയിച്ചിട്ടുണ്ട്. ഈ ഷോർട് ഫിലിമിന്റെ ടീസർ പുറത്തുവിട്ടിരുന്നു. റിലീസ് ഉടനെ ഉണ്ടാകുമെന്ന് ഷോർട് ഫിലിം ഡയറക്ടർ അറിയിച്ചതോടെ ആവേശത്തോടെ കാത്തിരിക്കുകയാണ് ആരാധകർ.

English Summary : Suhana Khan's Picture from Her Play Breaks the Internet

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com