ഞാനും സ്നേഹയും നല്ല സുഹൃത്തുക്കൾ, വിവാഹിതരാകുന്നവരെ വെറുതെ വിടുക: ദിൽജിത്ത് ദാസ്

sneha-sreekumar-former-husband-diljiyth-das-facebook-post
SHARE

മഴവിൽ മനോരമയിലെ ‘മറിമായം’ എന്ന ജനപ്രിയ പരമ്പരയിലൂടെ ശ്രദ്ധേയരായ ശ്രീകുമാറും സ്നേഹ ശ്രീകുമാറും വിവാഹിതരാകുന്നു എന്ന വാർത്ത വലിയ സന്തോഷത്തോടെയാണ് പ്രേക്ഷകർ ഏറ്റെടുത്തത്. ഇപ്പോഴിതാ, സ്നേഹയ്ക്ക് ആശംസകൾ നേർന്ന് താരത്തിന്റെ ആദ്യ ഭർത്താവ് ദിൽജിത് എം.ദാസ്. ഫെയ്സ്ബുക്ക് കുറിപ്പിലൂടെയാണ് ദിൽജിത്ത് ആശംസകൾ നേർന്നത്. പഴയ വിവാഹഫോട്ടോകൾക്കു താഴെ വരുന്ന മോശം കമന്റുകൾ വേദനിപ്പിക്കുന്നുവെന്നും വിവാഹിതരാകുന്നവരെ വെറുതെ വിടണമെന്നും ദിൽജിത്ത് കുറിപ്പിൽ ആവശ്യപ്പെടുന്നുണ്ട്.

ദിൽജിത്തിന്റെ കുറിപ്പ് വായിക്കാം:

‘വിവാഹിതരാവുന്നു’ എന്ന വാർത്ത എപ്പോഴും സന്തോഷം നൽകുന്ന ഒന്നാണ്. ഇന്നലെയും അത് തന്നെയാണ് ഉണ്ടായിട്ടുള്ളതും.

ഒരിക്കൽ വിവാഹിതരായ രണ്ടുപേർ വിവാഹ മോചിതരാവുന്നത്, ഒന്നിച്ചു പോയാൽ അത് ആ രണ്ടു വ്യക്തികളുടെയും ഇനിയുള്ള ജീവിതത്തെ ബാധിക്കും എന്നുള്ളത് കൊണ്ടാണ്. അതു വ്യക്തമായി മനസിലാക്കി, പരസ്പര സമ്മതത്തോടെ വിവാഹമോചിതരായി ഇപ്പോഴും നല്ല സുഹൃത്തുക്കളായി കഴിയുന്നവരാണ് ഞാനും സ്നേഹയും.

സ്നേഹ വിവാഹിതയാകുന്നു എന്നത് ഒരു നല്ല തീരുമാനം ആയതുകൊണ്ടും, അതെനിക്ക് നേരത്തേ അറിയുന്ന കാര്യമായതിനാലും, ഇന്നലെ ഔദ്യോഗികമായി പ്രഖ്യാപിച്ചപ്പോൾ എല്ലാ തരത്തിലും സന്തോഷം നൽകുന്ന വാർത്ത തന്നെ ആയിരുന്നു. പക്ഷേ, ഞങ്ങളുടെ വിവാഹ സമയത്തുള്ള ചിത്രങ്ങൾ ചേർത്ത്, ആ വാർത്തകൾക്കു ചുവട്ടിൽ വന്ന കമന്റുകൾ മാത്രമാണ് വിഷമിപ്പിച്ചിട്ടുള്ളത്.

രണ്ടു വർഷം മുൻപ് ഡിവോഴ്സ് ആയ സമയത്തു തന്നെ "Happily Divorced" എന്നൊരു status ഇട്ട്, ഇത്തരം കമന്റസിലൂടെ ആനന്ദം കണ്ടെത്തുന്ന കൂട്ടർക്ക് ആഘോഷിക്കാനുള്ള അവസരം കൊടുത്തില്ല എന്നൊരു തെറ്റേ ഞങ്ങൾ ചെയ്തുള്ളൂ. അതു ക്ഷമിച്ച് ഈ വിവാഹിതരാകുന്നവരെ വെറുതേ വിട്ടേക്കുക..

വിവാഹിതരാവുന്ന സ്നേഹാ, ശ്രീകുമാറിന് ഹൃദയം നിറഞ്ഞ ആശംസകൾ.

English Summary : Sneha Sreekumar's Formar husband on social media response after the declaration of sneha's second marriage

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN HOT N VIRAL
SHOW MORE
FROM ONMANORAMA