ADVERTISEMENT

ഇന്ത്യയിൽ‌ സവാള വില കുതിച്ചുയരുകയാണ്. അതിന്റെ ആശങ്ക രാജ്യത്താകമാനമുണ്ട്. 100–120 രൂപയൊക്കെ ആയി സവാളയും ചെറിയ ഉള്ളിയുമൊക്കെ കുതിക്കുമ്പോൾ കുടുംബ ബജറ്റ് താളം തെറ്റുമെന്ന് ആവലാതിയിലാണ് വീട്ടമ്മമാർ. സവാള മോഷണവും വാർത്തകളിൽ സ്ഥാനം പിടിച്ചു തുടങ്ങി. എന്തായാലും രാജ്യവ്യാപകമായി സവാള വില ഉയരുന്നതിൽ കടുത്ത പ്രതിഷേധമുണ്ട്. ട്രോളുകളും വിമർശനങ്ങളും സമൂഹമാധ്യമങ്ങളിലും ശക്തമാണ്.

onion-troll-2
കടപ്പാട് : ട്രോൾ പേജുകൾ

കല്യാണവീട്ടിൽ ചറപറ സവാള അരിയുന്ന കല്യാണരാമൻ സിനിമയിലെ പ്യാരിയെ ഓർമയില്ലേ. ഇന്നത്തെ അവസ്ഥയിൽ മലയാള സിനിമയിലെ ഏറ്റവും ചെലവേറിയ രംഗമാണ് ഇതെന്ന് ട്രോളന്മാർ പറയുന്നു. തട്ടുകടകളിൽ ഓംലൈറ്റിൽ സവാളയ്ക്കു പകരം കാബേജ് ഇടാനും തുടങ്ങി. 

onion-troll-3
കടപ്പാട് : ട്രോൾ പേജുകൾ

പണ്ട് ചിക്കൻ റോളിൽ ചിക്കന്‍ ഇല്ല, സവാള മാത്രമേ ഉള്ളൂ എന്നായിരുന്നു പരാതി. ഇന്നിപ്പോൾ സവാള നോക്കിയിട്ട് കാണാനില്ലത്ര. ബിരിയാണിയിലെ കച്ചമ്പറില്‍ നിന്ന് സവാള പെറുക്കി പോകുന്നവരും ട്രോളന്മാരുടെ ഭാവനയിൽ വിരിഞ്ഞു. സീരീയിൽ കില്ലർ പവനായിയുടെ കയ്യിലുള്ള ‘വിലകൂടിയ’ ഐറ്റങ്ങളിലും സവാള സ്ഥാനം പിടിച്ചു.

onion-troll-4
കടപ്പാട് : ട്രോൾ പേജുകൾ

സവാള ചാക്ക് കെട്ടിപ്പിടിച്ചും പൂട്ടിയിട്ടും ഉറങ്ങുന്ന ചിത്രങ്ങളും വൈറലാണ്. നിരവധി രസകരമായ ട്വീറ്റുകളും സോഷ്യൽ ലോകത്ത് ചിരിപടർത്തി.

English Summary : onion prices become fodder for jokes

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com