ADVERTISEMENT

കോട്ടയത്ത് ലുലുമാൾ പ്രവർത്തനം ആരംഭിക്കുന്നു എന്ന പ്രചാരണം വ്യാജമെന്നു വ്യക്തമാക്കി ലുലുഗ്രൂപ്പ് അധികൃതർ. കോട്ടയം നാഗമ്പടത്തുള്ള ഗ്രീൻപാർക്ക് യൂസഫലി വാങ്ങിയെന്നും ഇവിടെ ഷോപ്പിങ് കോംപ്ലക്സ് നിർമിക്കും എന്നുമായിരുന്നു പ്രചാരണം.

lulu-mall-kottayam
സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്ന ചിത്രങ്ങൾ

അഞ്ചു നില കെട്ടിടമാണ് നിർമിക്കുന്നതെന്നും അഞ്ചു മാസം കൊണ്ട് നിർമാണം പൂർത്തിയാക്കി ഉദ്ഘാടനം ചെയ്യുമെന്നും സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ച വ്യാജസന്ദേശത്തില്‍ പറയുന്നു. ഇതിനൊപ്പം കെട്ടിടത്തിന്റെ മാതൃക എന്ന വ്യാജേനയുള്ള ചിത്രങ്ങളും ഉണ്ടായിരുന്നു. ഇത് പലരും വിശ്വസിക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുകയായിരുന്നു.

English Summary : Lulu mall in Kottaym is a Fake News

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com