ADVERTISEMENT

ക്രിസ്മസ് ആഘോഷങ്ങൾക്കു വേണ്ടി ഒരുങ്ങുകയാണ് ലോകം. പുല്‍ക്കൂടും ക്രിസ്മസ് ട്രീയും കേക്കും കാരൾ ഗാനങ്ങളുമൊക്കെ തയാറാക്കുന്ന തിരക്കിലാണ് പലരും. സ്പെയിനിലെ മാർബെല്ലയിലുള്ള കെംപിൻസ്കി എന്ന ആഡംബര ഹോട്ടലിലും ഒരു ക്രിസ്മസ് ട്രീ ഒരുക്കി. പക്ഷേ, ഈ ക്രിസ്മസ് ട്രീ ആളത്ര ചില്ലറക്കാരനല്ല. ഇതിന്റെ മൂല്യം 15 മില്യൻ ഡോളർ വരുമെന്നാണ് ഹോട്ടല്‍ അധികൃതർ അവകാശപ്പെടുന്നത്. അതായത് ഇന്ത്യൻ രൂപയിൽ ഏകദേശം 1.5 കോടി!

expensive-x-mas-tree

വജ്രവും വിലയേറിയ കല്ലുകളും ലോകോത്തര ബ്രാൻഡുകളുടെ ആഭരണങ്ങളും ഉപയോഗിച്ചാണ് ക്രിസ്മസ് ട്രീ അലങ്കരിച്ചിരിക്കുന്നത്. പീകോക്ക് ചോക്ലേറ്റ്, ഒട്ടകപ്പക്ഷിയുടെ മുട്ട, സുഗന്ധദ്രവങ്ങൾ, പലതരം തൂവലുകൾ എന്നിവയുമുണ്ട്. ഇതിന്റെയെല്ലാം വില കണക്കാക്കുമ്പോൾ ലോകത്തിലെ ഏറ്റവും വിലയേറിയ ക്രിസ്മസ് ട്രീ ആയി ഇത് മാറും എന്നാണ് ഹോട്ടൽ അധികൃതർ അറിയിച്ചത്. ഡെബി വിംഗ്ഹാം എന്ന ഫാഷന്‍ ഡിസൈനര്‍ ആണ് മരം അലങ്കരിച്ചത്.

expensive-x-mas-tree-3

2010ൽ അബുദാബിയിലെ എമിറേറ്റ്സ് പാലസ് ഹോട്ടലിൽ‌ ആഭരണങ്ങൾ കൊണ്ട് അലങ്കരിച്ച ക്രിസ്മസ് ട്രീ അവതരിപ്പിച്ചിരുന്നു. വിലയേറിയ ട്രീ എന്ന ഗിന്നസ് റെക്കോർഡും അന്ന് ലഭിച്ചിരുന്നു.

English Summary : Most expensive christmas tree

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com