ADVERTISEMENT

താരസുന്ദരി സണ്ണി ലിയോണിന്റെ ‘മൈ ജേർണി’ വിഡിയോ തരംഗമാകുന്നു. ടിക്ടോക് പുതിയ ഫോട്ടോ ടെംപ്‌ലേറ്റ് അവതരിപ്പിക്കുന്നതിന്റെ ഭാഗമായി തയാറാക്കിയ വിഡിയോ ആണ് ഇത്. വിവിധ കാലഘട്ടത്തിലെ ഫോട്ടോകൾ ചേർത്ത് രൂപത്തിലുണ്ടായ മാറ്റം വിഡിയോയിലൂടെ കാണാം.

ബാല്യവും സ്കൂൾ ജീവിതവും ഉൾപ്പടെ നാലു ചിത്രങ്ങളാണ് സണ്ണി ലിയോണിന്റെ വിഡിയോയിൽ ഉള്ളത്. ‘‘മൈ ജേർണി എന്ന പുതിയ ഫീച്ചറിനുവേണ്ടി ടിക്ടോക്കുമായി സഹകരിക്കുന്നതിന്റെ ആകാംക്ഷയിലാണ്. ഇതാണ് കരൺജിത്ത് കൗറിൽ നിന്ന് സണ്ണി ലിയോണിലേക്കുള്ള എന്റെ യാത്ര’’– വിഡിയോ ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച് കൊണ്ട് സണ്ണി ലിയോൺ കുറിച്ചു.

സണ്ണി ലിയോണിന്റെ വിഡിയോ വൈറലായതിനു പിന്നാലെ നിരവധി ടിക്ടോക് ഉപഭോക്താക്കൾ മൈ ജേർണി വിഡിയോയുമായി രംഗത്തെത്തി. 

English Summary : Sunny Leone My Journy Video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com