ADVERTISEMENT

സവാള ഇന്ന് രാജ്യത്തെ ചൂടൻ ചർച്ചാ വിഷയങ്ങളിൽ ഒന്നാണ്. പാർലമെന്റില്‍ ഭരണ–പ്രതിപക്ഷ വാക്കേറ്റങ്ങൾക്കു വരെ കാരണമായി സവാളയുടെ വിലവർധന കാരണമായി. സേവ് ദ് ഡേറ്റിനെ മറികടന്ന് ‘സേവ് ദ് സവാള’ സമൂഹമാധ്യമങ്ങളില്‍ തരംഗം തീർക്കുകയാണ്. ടിക്ടോക് വിഡിയോകൾ, ട്രോളുകൾ, ഫോട്ടോഷൂട്ടുകൾ എന്നിവയിലെല്ലാം സവാള നിറഞ്ഞുനിൽക്കുന്നു. ചിരിപ്പിക്കുന്നതിനൊപ്പം ചിന്തിപ്പിക്കുകയും സവാള വിലവര്‍ധനവിൽ പ്രതിഷേധം അറിയിക്കുകയും ചെയ്യുന്നതാണ് ടിക്ടോക് വിഡിയോകൾ.‌

വഴിയിൽ 200 രൂപയും അഞ്ചു സവാളയും കിടക്കുന്നതു കണ്ടാൽ ഏതെടുക്കും?. സംശയിക്കേണ്ട, സവാളയെടുത്ത് ഓടിക്കോ എന്നതാണ് സോഷ്യൽ ലോകത്തിന്റെ നിലപാട്. കറി വെച്ചശേഷം സവാള തിരച്ചെടുത്ത് സൂക്ഷിക്കേണ്ടി വരുന്ന വീട്ടമ്മമാരെയും കാണാം. സവാള മണിപ്പിച്ച് ആഹാരം കഴിക്കുന്നവരും കൂട്ടത്തിലുണ്ട്. 

സവാള അരിയുമ്പോൾ നിറഞ്ഞിരുന്ന കണ്ണുകൾ ഇപ്പോൾ വില കേട്ട് നിറയുന്നു. അലമാരയിലെ സുരക്ഷിത അറയിലേക്ക് സവാളയ്ക്ക് സ്ഥാനമാറ്റം ലഭിച്ചു. സ്വര്‍ണവും പണവും മോഷ്ടിക്കുന്നവരല്ല സവാള കള്ളന്മാരാണ് നാട്ടിൽ നിറയെ. സവാള ചാക്ക് കെട്ടിപ്പിടിച്ചാണ് പലരും ഉറങ്ങുന്നത്. ഇത്തരം രസകരമായ നിരവധി ആശയങ്ങൾ ടിക്ടോക്കിലുണ്ട്. എല്ലാം സൂപ്പർഹിറ്റുമാണ്.

രാജ്യത്തിന്റെ പലഭാഗത്തും സവാള വില 150 കടന്നു. ഈജിപ്ത്, തുർക്കി എന്നിവിടങ്ങളിൽ നിന്ന് കൂടുതൽ സവാള ഇറക്കുമതി ചെയ്ത് വിലക്കയറ്റം നിയന്ത്രിക്കാനാണ് സർക്കാർ ശ്രമം. ഉള്ളിയും വെളുത്തുള്ളിയും അധികം ഉപയോഗിക്കാത്ത കുടുംബത്തിൽ നിന്നാണ് വരുന്നതെന്ന കേന്ദ്രമന്ത്രി നിർമല സീതാരാമന്റെ പ്രസ്താവന വിവാദമായിരുന്നു. സസ്യാഹാരി ആയതുകൊണ്ട് താൻ ഉള്ളി കഴിക്കാറില്ലെന്നും അതുകൊണ്ട് വിലക്കയറ്റത്തെക്കുറിച്ച് അറിയില്ലെന്നു പറഞ്ഞ് കേന്ദ്രമന്ത്രി അശ്വനി കുമാർ ചൗബേയുടെ പ്രതികരണവും വിമർശനം നേരിട്ടു. 

English Summary : Funny tiktok videos on onion price hike

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com