ADVERTISEMENT

ദൃശ്യങ്ങൾ വൈറലായതിനു പിന്നാലെ യുവാവിനെ അഭിനന്ദനങ്ങൾ കൊണ്ടു മൂടുകയാണ് സോഷ്യല്‍ ലോകം. ഇതാണ് യഥാർഥ സ്നേഹമെന്നും വളരെ ഭാഗ്യവതിയാണ് ഭാര്യ എന്നും കമന്റുകളുണ്ട്. ഗർഭിണിയായ യുവതിക്ക് കസേര നൽകാതെ അവിടെ ഇരുന്നവർക്കെതിരെ വിമർശനങ്ങളും ശക്തമാണ്.ഗർഭിണിയായ ഭാര്യയ്ക്കു വേണ്ടി ഭർത്താവ് ചെയ്ത പ്രവൃത്തി കണ്ട് ഹൃദയം നിറഞ്ഞിരിക്കുകയാണ് ലോകം. ഒരു കസേര പോലെ കുനിഞ്ഞ് ഭാര്യയ്ക്ക് ഇരിക്കാ‍ന്‍ സൗകര്യമൊരുക്കിയാണ് ചൈനീസ് യുവാവ് സോഷ്യൽ ലോകത്തിന്റെ ഹൃദയം കവർന്നത്.

പരിശോധനകൾക്കായി ഭാര്യയുമായി ആശുപത്രിയിൽ എത്തിയതായിരുന്നു ഇയാൾ. എന്നാൽ ഒരുപാട് നേരം കാത്തു നിൽക്കേണ്ടതായി വന്നു. അവിടെ ഇരിക്കുന്നവർ കസേര നൽകാൻ തയാറായതുമില്ല. കുറേ നേരം നിന്നതോടെ ഭാര്യയ്ക്ക് കാൽ വേദനിക്കാൻ തുടങ്ങി. ഇതോടെ ഭാര്യയ്ക്ക് ഇരിക്കാൻ പാകത്തിൽ ഭർത്താവ് കുനിഞ്ഞ് ഇരുന്നു. ഭാര്യ പുറത്ത് ഇരിക്കുകയും ചെയ്തു.

ദൃശ്യങ്ങൾ വൈറലായതിനു പിന്നാലെ യുവാവിനെ അഭിനന്ദനങ്ങൾ കൊണ്ടു മൂടുകയാണ് സോഷ്യല്‍ ലോകം. ഇതാണ് യഥാർഥ സ്നേഹമെന്നും വളരെ ഭാഗ്യവതിയാണ് ഭാര്യ എന്നും കമന്റുകളുണ്ട്. ഗർഭിണിയായ യുവതിക്ക് കസേര നൽകാതെ ഇരുന്നവർക്കെതിരെ വിമർശനങ്ങളും ശക്തമാണ്.

English Summary : Chinese man turns chair for pregnant wife; heart touching video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com