‘അങ്ങനെ അത് സംഭവിച്ചിരിക്കുന്നു’ ; മോഹൻലാലിനൊപ്പം റബേക്ക സന്തോഷ്

rebecca-santhosh-enjoys-fan-girl-moment-with-mohanlal
SHARE

മോഹൻലാലിനെ നേരിൽ കണ്ടതിന്റെ സന്തോഷം പങ്കുവച്ച് സീരിയൽ താരം റബേക്ക സന്തോഷ്. റബേക്ക സംവിധാന സഹായി ആയി പ്രവർത്തിക്കുന്ന പരസ്യത്തിൽ അഭിനയിക്കാൻ മോഹൻലാൽ എത്തിയിരുന്നു. തന്റെ സ്വപ്നം സത്യമായിരിക്കുന്നു എന്നാണ് റബേക്ക ഇതേക്കുറിച്ച് വിശേഷിപ്പിച്ചത്. 

‘‘അങ്ങനെ അത് സംഭവിച്ചിരിക്കുന്നു സുഹൃത്തുക്കളെ!! ആ സ്വപ്നം സത്യമായിരിക്കുന്നു. നമ്മുടെ സ്വന്തം ലാലേട്ടനൊപ്പം... എന്റെ ജീവിതത്തിലെ നായകനായ ശ്രീജിത് വിജയന്‍ മോഹൻലാലിനെ വച്ച് സംവിധാനം ചെയ്യുന്ന പരസ്യ ചിത്രത്തിലൂടെ സംവിധാന സഹായിയായി ഞാൻ ആദ്യ ചുവടുവെയ്ക്കുകയാണ്. ഈ ഷൂട്ട് വളരെയധികം സന്തോഷവും ത്രില്ലും നൽകി.’’ – മോഹൻലാലിനൊപ്പമുള്ള ചിത്രം പങ്കുവച്ച് റബേക്ക കുറിച്ചു.

കസ്തൂരിമാൻ സീരിയലിലെ കാവ്യ എന്ന കഥാപാത്രത്തിലൂടെയാണ് റബേക്ക പ്രേക്ഷകരുടെ ശ്രദ്ധ പിടിച്ചു പറ്റിയത്. മോഡലിങ് രംഗത്തും റബേക്ക ശ്രദ്ധേയ സാന്നിധ്യമാണ്.

English Summary : Rebecca Santhosh enjoys a fangirl moment with Mohanlal

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN HOT N VIRAL
SHOW MORE
FROM ONMANORAMA