പൊട്ടിത്തെറിച്ച് മഹേഷ് ഭട്ട്, ഭയന്ന് ആലിയ; വേദിയിൽ നാടകീയരംഗങ്ങൾ

mahesh-bhatt-loses-his-cool-and-alia-bhatt-looks-uncomfortable
SHARE

മകൾ ഷഹീന ഭട്ട് എഴുതിയ പുസ്തത്തിന്റെ പ്രകാശന ചടങ്ങിനിടെ പൊട്ടിത്തെറിച്ച് സംവിധായകൻ മഹേഷ് ഭട്ട്. ‘മാനസികാരോഗ്യവും വിഷാദവും’ എന്ന വിഷയത്തിൽ ചർച്ച നടക്കുമ്പോഴാണ് മഹേഷ് ഭട്ട് പൊട്ടത്തെറിച്ചത്. മകളും അഭിനേത്രിയുമായി ആലിയ ഭട്ട് ഉൾപ്പടെ കുടുംബാംഗങ്ങളെല്ലാം ചടങ്ങിൽ സന്നിഹിതരായിരുന്നു. 

നല്ല ശ്രോതാവിന്റെ ആവശ്യം എന്തെന്നു വിശദീകരിക്കുകയായിരുന്നു മഹേഷ് ഭട്ട്. വിഷാദത്തിലൂടെ കടന്നു പോകുമ്പോൾ ഉത്തരങ്ങളല്ല ആവശ്യം. ഷഹീൻ വിഷാദ രോഗിയായിരുന്നപ്പോൾ സുഹൃത്തിനെ വിളിച്ച് കരയുമായിരുന്നു. അപ്പോൾ ഉത്തരങ്ങൾ തേടിയിരുന്നില്ലെന്നും മഹേഷ് ഭട്ട് പറഞ്ഞു. എന്നാൽ ഇതിനിടയിൽ ഒരു റിപ്പോർട്ടർ ‘‘അതിനാൽ നിങ്ങൾക്ക് ഉത്തരങ്ങൾ ആവശ്യമില്ല?’’ എന്ന് ആവർത്തിച്ചു പറഞ്ഞതാണ് മഹേഷ് ഭട്ടിനെ ചൊടിപ്പിച്ചത്. 

അവിടെ ഉത്തരങ്ങളൊന്നുമില്ല. ചിലർ ഉത്തരം പറഞ്ഞേ തീരൂ എന്ന് ശഠിക്കുകയും അത് സ്ഥാപിക്കുകയും അടിച്ചേൽപ്പിക്കുയുമാണ് എന്ന് മഹേഷ് ഭട്ട് അലറിക്കൊണ്ട് പറഞ്ഞു. ഷഹീൻ ‘പപ്പാ’ എന്നു വിളിച്ച് മഹേഷ് ഭട്ടിനെ ശാന്തനാക്കാൻ ശ്രമിച്ചെങ്കിലും അദ്ദേഹം സംസാരം തുടർന്നു. തൊട്ടടുത്ത് ഇരിക്കുന്നുണ്ടായിരുന്ന ഭാര്യ സോണിയും മഹേഷ് ഭട്ടിനോട് ശാന്തനാവാൻ ആവശ്യപ്പെട്ടു. വേദിയിലിരുന്ന് ആലിയയെ അസംതൃപ്തിയോടും ഭയത്തോടും അച്ഛനെ നോക്കുന്നതും ദൃശ്യങ്ങളില്‍ കാണാം. ‘ഇങ്ങനെ സംഭവിക്കുമെന്ന് ഞാൻ മുന്നറിയിപ്പ് തന്നതല്ലേ’ എന്ന് മൈക്കിലൂടെ ചോദിക്കുകയും ചെയ്തു. 

ഷഹീൻ ഭട്ടിന്റെ ആത്മകഥയായ ഐ ഹാവ് നെവർ ബീൻ(അൺ) ഹാപ്പിയർ എന്ന പുസ്തകമാണ് പ്രകാശനം ചെയ്തത്. വിഷാദരോഗം മൂലം ആത്മഹത്യയ്ക്കു വരെ ശ്രമിച്ചിരുന്നു എന്ന് ഷഹീൻ നേരത്തെ വെളിപ്പെടത്തിയിരുന്നു. സഹോദരിയുടെ വിഷാദരോഗം ഓർത്തെടുത്ത ആലിയ വേദിയിൽ വികാരാധീനയാവുകയും ചെയ്തു. 

English Summary : Mahesh Bhatt Loses His Cool At Event; Alia Bhatt Looks uncomfortable

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN HOT N VIRAL
SHOW MORE
FROM ONMANORAMA