‘അളിയാ മാപ്പ്’, വേദിയിൽ വികാരനിർഭര രംഗങ്ങൾ; വിഡിയോ പങ്കുവച്ച് സുരേഷ്ഗോപി

ningalkkum-akam-kodeesawaran-show-emotional-scenes
SHARE

അപൂർവമായൊരു മാപ്പു പറച്ചിലിന് വേദിയായി മഴവില്‍ മനോരമയിലെ സൂപ്പർ‌ഹിറ്റ് ഷോ നിങ്ങൾക്കും ആകാം കോടീശ്വരൻ. മോശമായ ഭാഷയിൽ സംസാരിച്ചതിന് ശ്രീജിത്ത് എന്ന മത്സരാർഥി സഹോദരിയുടെ ഭർത്താവിനോട് മാപ്പു പറയുന്ന വികാരനിർഭരമായ രംഗത്തിനാണ് കോടീശ്വരൻ വേദി സാക്ഷ്യം വഹിച്ചത്. ശ്രീജിത്തിന്റെ അളിയനെ ഫോൺ ചെയ്യാൻ മുൻകയ്യെടുത്തത് അവതാരകനായ സുരേഷ്ഗോപിയാണ്. ഹൃദ്യമായ ഈ സംഭവത്തിന്റെ ദൃശ്യങ്ങൾ സുരേഷ് ഗോപി ഫെയ്സ്ബുക്കിലൂടെ പങ്കുവച്ചു.

‘‘ഞങ്ങൾ തമ്മിലുള്ള പ്രശ്നത്തിൽ ഉപയോഗിക്കാൻ പാടില്ലാത്ത ഭാഷയിൽ ഞാനെന്റെ അളിയനോട് സംസാരിച്ചു. അതിന്റെ പേരിൽ അളിയന് ഒരുപാട് സങ്കടമുണ്ട്. ഇപ്പോള്‍ പ്രശ്നങ്ങളൊന്നുമില്ലെങ്കിലും ആ വേദന ഇപ്പോഴും ഉണ്ട്. അതുകൊണ്ട് ഈ വേദിയിൽ എല്ലാവരുടേയും മുൻപിൽ വച്ച് ഞാനെന്റെ അളിയനോട് മാപ്പ് ചോദിക്കുന്നു’’– ശ്രീജിത്ത് മത്സരത്തിനിടെ പറഞ്ഞു. ഇതേക്കുറിച്ച് കൂടുതൽ കാര്യങ്ങൾ ചോദിച്ചറിഞ്ഞ സുരേഷ് ഗോപി അളിയൻ സുഭാഷിനെ ഫോണിൽ വിളിച്ചു.

ശ്രീജിത്ത് മാപ്പു പറഞ്ഞ കാര്യം സുഭാഷിനെ അറിയിച്ചു. എന്നാൽ പരസ്യമായി മാപ്പു പറയേണ്ട കാര്യമില്ലെന്നും ഇതൊരു ചെറിയ സൗന്ദര്യ പിണക്കമല്ലേ എന്നുമായിരുന്നു സുഭാഷിന്റെ നിലപാട്. പിന്നീട് ഇരുവരും സംസാരിച്ചു. ശ്രീജിത്തിന്റെ മത്സരവിശേഷങ്ങൾ ചോദിച്ചറിഞ്ഞ്, ആശംസകളും അറിയിച്ചാണ് സുഭാഷ് ഫോൺ വെച്ചത്.

ഒരൊറ്റ ഫോണ്‍ കോളിൽ അലിഞ്ഞില്ലാതായ പിണക്കം. ഇത് കോടീശ്വരൻ വേദിയിലെ വിലമതിക്കുവാനാകാത്ത നിമിഷങ്ങൾ എന്നാണ് വിഡിയോ ഫെയ്സ്ബുക്കിൽ പങ്കുവച്ചു കൊണ്ട് സുരേഷ് ഗോപി കുറിച്ചത്.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN HOT N VIRAL
SHOW MORE
FROM ONMANORAMA