സ്വപ്നത്തിൽ പോലും കരുതിയില്ലെന്ന് മിഥുൻ, ഈ ലോകം ചെറുതെന്ന് അശ്വതി; ചിത്രം വൈറൽ

aswathy-sreekanth-and-midhun-ramesh-shared-throwback-image
SHARE

മലയാളത്തിലെ അവതാരകരിൽ ശ്രദ്ധേയരാണ് അശ്വതി ശ്രീകാന്തും മിഥുൻ രമേശും. അവതാരകരായി ഇരുവരും ഒന്നിച്ച വേദികളും നിരവധിയാണ്. സമൂഹമാധ്യമത്തിലൂടെ ഇവർ പങ്കുവച്ച, വർഷങ്ങൾക്കു മുൻപുള്ള ഒരു ചിത്രം ആരാധകരില്‍ കൗതുകമുണർത്തിയിരിക്കുകയാണ്.

അശ്വതി പാലാ അൽഫോൻസാ കോളജിൽ പഠിക്കുന്ന സമയത്ത് എടുത്ത ഒരു ചിത്രമാണ് ഇത്. അന്ന് യൂണിയൻ അംഗങ്ങളായിരുന്ന അശ്വതിയും സുഹൃത്തുക്കളും കോളജിലേക്ക് അതിഥികളായി സിനിമാ താരങ്ങളെ ക്ഷണിക്കാൻ ‘വിരൽത്തുമ്പിലാരോ’ എന്ന സിനിമയുടെ ഷൂട്ടിങ് ലൊക്കേഷനിൽ എത്തി. സിനിമയിലെ അഭിനേതാക്കള്‍ക്കൊപ്പം ഒരു ചിത്രമെടുത്തു. ആ ചിത്രത്തിൽ സിനിമാ താരമായി മിഥുനും ഉണ്ടായിരുന്നു.

‘‘ഈ ഫോട്ടോയിൽ കാണുന്ന കുട്ടിയുമായി ഇത്രയും സ്റ്റേജ് പങ്കുവയ്ക്കുമെന്ന് അന്ന് സ്വപ്നത്തിൽ പോലും കരുതിയില്ല. അശ്വതി ശ്രീകാന്ത്, അന്നത്തെ കോളജ് യൂണിയൻ മെബറിൽ നിന്ന് എക്കാലത്തേയും മികച്ച അവതാരകരിൽ ഒരാളിലേക്ക്’’– ചിത്രം പങ്കുവച്ചു കൊണ്ട് മിഥുൻ കുറിച്ചു. അന്ന് ഇവാനിയോസിൽ ഡിഗ്രി അവസാന വർഷ വിദ്യാർഥിയായിരുന്നു എന്നും ‘വിരൽത്തുമ്പിലാരോ’ എന്ന സിനിമ പുറത്തിറങ്ങിയില്ല എന്നും മിഥുൻ വ്യക്തമാക്കി.

‘‘ഈ ഫോട്ടോയിൽ കാണുന്ന വ്യക്തികൾക്ക് നിങ്ങൾ അറിയുന്ന പലരുമായും സാദൃശ്യം തോന്നിയാൽ അത് തികച്ചും സ്വാഭാവികം മാത്രമാണ്’’ ചിത്രം പങ്കുവച്ച് അശ്വതി കുറിച്ചു. ഈ ലോകം വളരെ ചെറുതാണ് എന്നും മിഥുനെ ടാഗ് ചെയ്ത് എഴുതിയിട്ടുണ്ട്.

midhun-ramesh-aswathy-sreekanth-1

ഈ സൂപ്പർ അവതാരകരുടെ പഴയ ചിത്രം സമൂഹമാധ്യമങ്ങളിൽ ഹിറ്റായിരിക്കുകയാണ്. 

English Summary : Aswathy Sreekanth shared a throwback picture with Midhun Ramesh

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN HOT N VIRAL
SHOW MORE
FROM ONMANORAMA