ADVERTISEMENT

നാട്ടിലെ ഉത്സവങ്ങളുമായി ബന്ധപ്പെട്ടു നടത്തുന്ന ഗാനമേളയും ചെണ്ടമേളവും ബാന്റ്സെറ്റുമൊക്കെ കേട്ട് കയ്യും കെട്ടി വെറുതെ നിൽക്കുന്നവർ ധാരാളമുണ്ടാകും. അതുപോലെ ഇതെല്ലാം ആസ്വദിച്ച് സ്വയം മറന്ന് നിന്നുപോകുന്നവരും നിരവധിയാണ്. എല്ലാം മറന്ന് ആസ്വദിക്കുന്ന ചിലരുടെ പ്രകടനം സോഷ്യൽ ലോകത്ത് തരംഗമാകാറുണ്ട്. കാണുന്നവരെല്ലാം ‘ഇയാള് കൊള്ളാമല്ലോ’ എന്നു ചിന്തിച്ച് നിന്നു പോകും. അത്തരമൊരു പ്രകടനം കണ്ട് സ്തംഭിച്ചിരിക്കുകയാണ് സോഷ്യല്‍ ലോകം.

ഗാനമേളയ്ക്കിടയിലെ ഒരാളുടെ നൃത്തപ്രകടനമാണ് വ്യാപകമായി പ്രചരിക്കുന്നത്. പരിപാടി കാണാൻ കൂടിയിരിക്കുന്ന ജനങ്ങൾക്കിടയിൽ നിന്നാണ് ഈ നൃത്തം. കൂടെ കളിക്കാൻ ആരും ഇല്ലാത്തതുകൊണ്ട് സമീപത്തു കിടന്ന ഒരു ഓലയെ ചുവടുവെയ്ക്കാൻ കൂടെ കൂട്ടി. ഒപ്പം അസാധ്യമായ ചുവടുകളും. നിലത്തു കിടന്നും മെയ്‌വഴക്കത്തോടെയുമുള്ള ഈ നൃത്തം കണ്ടതോടെ കാണികളിൽ പലരുടെയും ശ്രദ്ധ ഇവിടേയ്ക്ക് മാറി.

ഗാനമേളയ്ക്കു പോയാൽ കയ്യും കെട്ടി നോക്കി നിൽക്കുകയല്ല, മതിമറന്ന് ആസ്വദിക്കുകയാണ് വേണ്ടതെന്ന് അഭിപ്രായത്തോടെയാണ് ഈ വിഡിയോ സമൂഹമാധ്യമങ്ങളിൽ തരംഗമാകുന്നത്. ഇത് ആരാണ് എന്നറിയാനുള്ള കൗതുകവും ചിലർ പങ്കുവയ്ക്കുന്നുണ്ട്. 

English Summary : A dance trending in social media

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com