കേക്കുമായി ആരാധകൻ കാത്തിരുന്നു, വിമാനത്താവളത്തിൽ ദീപികയ്ക്ക് ജന്മദിനാഘോഷം; വിഡിയോ

deepika-padukone-birthday-celebration-with-fan
SHARE

ബോളിവുഡ് താരസുന്ദരി ദീപിക പദുകോണിന്റെ 34–ാം ജന്മദിനമായിരുന്നു ജനുവരി 5ന്. ‘ഛപാക്’ എന്ന പുതിയ സിനിമയുടെ പ്രചാരണത്തിനായി അന്ന് രാവിലെ ലക്നൗവിലേക്കു പോകാനായി മുംബൈ വിമാനത്താവളത്തിലെത്തിയ ദീപികയ്ക്ക് ഒരു സർപ്രൈസ് ലഭിച്ചു. താരത്തിന്റെ ജന്മദിനം ആഘോഷിക്കാനായി കേക്കുമായി എത്തിയ ആരാധകനാണ് ഇത്.

അതിരാവിലെ ഭര്‍ത്താവ് രൺവീർ സിങ്ങിനൊപ്പമാണ് ദീപിക വിമാനത്താവളത്തിൽ എത്തിയത്. പ്രസ് ഫൊട്ടോഗ്രാഫർമാർ ഇവിടേക്ക് എത്തിയിരുന്നു. ഇക്കൂട്ടത്തിലെ ഒരു ആരാധകനാണ് കേക്കുമായി കാത്തിരുന്നത്. കാറിൽ നിന്ന് ഇറങ്ങി വരുന്ന ദീപികയുടെ മുൻപിലേക്ക് കേക്കുമായി ഇയാൾ എത്തി. ചോക്ലറ്റ് കൊണ്ടുള്ള കേക്കിൽ ദീപിക പദുകോൺ എന്നും ഛപാക് എന്നും എഴുതിയിരുന്നു. ഇതിനു നടുവിൽ ഒരു ലൗവ് ചിഹ്നവും വരച്ചു ചേർത്തിരുന്നു.

കേക്ക് മുറിച്ച ദീപിക ഇത് രൺവീറിന്റെ നേരെ നീട്ടിയെങ്കിലും ആരാധകനു നൽകാൻ രൺവീർ നിർദേശിച്ചു. പിന്നീട് രൺവീറിനും നൽകി. ഇതിനുശേഷം ആരാധകൻ ദീപികയ്ക്കു കേക്ക് നൽകുകുയും ചെയ്തു.

ദീപികയുടെ വലിയ ആരാധകനാണ് ഇയാളെന്നും രാത്രി മുതൽ കാത്തു നിൽക്കുകയാണ് എന്നും ആരോ പറയുന്നത് കേൾക്കാം. വിശ്വസിക്കാനാവുന്നില്ല എന്ന തരത്തിലുള്ള ഭാവം പലപ്പോഴും ആരാധകന്റെ മുഖത്ത് തെളിയുന്നുണ്ട്. ഇതിനെ ഹൃദ്യം എന്നാണ് സോഷ്യൽ ലോകം വിശേഷിപ്പിച്ചത്.

English Summary : Deepika Padukone Celebrates 34th birthday with fan

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN HOT N VIRAL
SHOW MORE
FROM ONMANORAMA