‘കൊന്നാലും പല്ലു കാണിച്ച് ചിരിക്കില്ല’ ; ചിത്രം പങ്കുവച്ച് അശ്വതി ശ്രീകാന്ത്

anchor-aswathy-sreekanth-college-memories
SHARE

ടെലിവിഷൻ പ്രേക്ഷകരുടെ പ്രിയതാരമാണ് അശ്വതി ശ്രീകാന്ത്. റേഡിയോ ജോക്കിയായി തുടങ്ങി, പിന്നീട് അവതാരകയായി മലയാളികളുടെ ഹൃദയം കവരുകയായിരുന്നു. എഴുത്തുകാരിയായും മികവു തെളിയിച്ചിട്ടുള്ള അശ്വതി, സമൂഹമാധ്യമങ്ങളിലും നിറസാന്നിധ്യമാണ്. തന്റെ ജീവിതത്തിലെ സന്തോഷനിമിഷങ്ങള്‍ ആരാധകരുമായി പങ്കുവയ്ക്കുന്നതിൽ അശ്വതി മടി കാണിക്കാറില്ല.

കോളജ് കാലഘട്ടത്തിലെ കൗതുകമുണര്‍ത്തുന്ന ഒരു ചിത്രമാണ് അശ്വതി അടുത്തിടെ സമൂഹമാധ്യമത്തിലൂടെ പങ്കുവച്ചത്. പാലാ അൽഫോൺസാ കോളജിലെ 2003–04 വര്‍ഷത്തെ യൂണിയൻ പരിപാടിക്കിടയിൽ പകർത്തിയ ചിത്രമാണത്. ‘‘കൊന്നാലും പല്ലു പുറത്തു കാണിച്ച് ചിരിക്കൂല്ലന്ന് വാശിയുള്ളൊരു പെങ്കൊച്ച് ഉണ്ടാരുന്നു ഞങ്ങടെ കോളേജിൽ ...അവളൊക്കെ ഇപ്പൊ എവിടാണാവോ !! ’’–  ചിത്രത്തിനൊപ്പം അശ്വതി കുറിച്ചു.

ചിത്രത്തിനു താഴെ രസകരമായ കമന്റുകളുമായി ആരാധകരും എത്തി. ‘അവളുടെ ചിരി കാണാനാണ് ഞങ്ങൾ ഇപ്പോൾ ടിവി തുറക്കുന്നത്... ‘ഇപ്പോ വാ ഒന്ന് അടഞ്ഞ് കിട്ടാനാ പാട്’ എന്നിങ്ങനെ പോകുന്നു കമന്റുകൾ. ഇതിനെല്ലാം അശ്വതി രസകരമായ മറുപടികളും നൽകുന്നുണ്ട്.

നേരത്തെ കോളജിലെ യൂണിയൻ പരിപാടിക്കു വേണ്ടി സിനിമാതാരങ്ങളെ അഥികളായി ക്ഷണിക്കാൻ പോയപ്പോൾ മിഥുൻ രമേശിനൊപ്പം പകർത്തിയ ഒരു ചിത്രം അശ്വതി പങ്കുവച്ചിരുന്നു.

English Summary : Aswathy sreekanth shared a collage day throwback

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN HOT N VIRAL
SHOW MORE
FROM ONMANORAMA