‘അവർ എന്റെ മരണം ഉൾപ്പടെ ആഗ്രഹിക്കുന്നു’ ; വികാരനിര്‍ഭരനായി ആദിത്യൻ ജയൻ

serial-actor-adhithyan-jayan-fb-post
SHARE

നാശം മാത്രം ആഗ്രഹിക്കുന്നവരാണ് ചുറ്റിലുമുള്ളതെന്ന് സീരിയൽ താരം ആദിത്യൻ ജയൻ. തന്റെ മരണം വരെ അവർ ആഗ്രഹിക്കുന്നുണ്ട്. അമ്മ മരിച്ചപ്പോഴുള്ളതിനു സമാനമായ വേദനയിലൂടെയാണ് രണ്ടു ദിവസമായി കടന്നു പോകുന്നത്. തന്റെ സന്തോഷം മാത്രം ആഗ്രഹിക്കുന്ന സുഹൃത്തുക്കൾക്കു ആ വേദനയിലും ഒപ്പം നിന്നു. അവർക്കു വേണ്ടിയാണ് ആദിത്യന്‍ സമൂഹമാധ്യമത്തിലൂടെ വികാരനിർഭരമായ കുറിപ്പ് പങ്കുവച്ചത്.

കുറിപ്പ് വായിക്കാം; 

‘കഴിഞ്ഞ രണ്ടു ദിവസമായി ഞാൻ കുറച്ചു വിഷമത്തിലായിരുന്നു. എന്‍റെ നാശം മാത്രം ആഗ്രഹിക്കുന്നവര്‍ ആണ് ചുറ്റുമുള്ളത്. എന്‍റെ മരണം ഉൾപ്പെടെ... അത് എനിക്കു നന്നായി മനസ്സിലായി. പക്ഷേ എന്‍റെ സന്തോഷം മാത്രം ആഗ്രഹിക്കുന്ന കുറച്ചു സുഹൃത്തുക്കൾ, അതിൽ പെൺസുഹൃത്തുക്കളും ആൺസുഹൃത്തുക്കളുമുണ്ട്. അവര്‍ക്ക് വേണ്ടിയാണ് ഞാൻ ഈ പോസ്റ്റ് ഇടുന്നത്.

2013 ല്‍ എന്‍റെ അമ്മ എന്നെ വിട്ടു പോയപ്പോൾ ഉണ്ടായതു പോലയുള്ള വിഷമം ആയിരുന്നു, പക്ഷേ കാര്യം പോലും അറിയാതെ എന്‍റെ ഒപ്പം നിന്ന എന്‍റെ സുഹൃത്തുക്കൾക്ക് കൂപ്പുകൈ. അതില്‍ നിന്നും ഞാൻ ഇന്നും പുറത്തുവന്നിട്ടില്ല. അത്ര വേദനയായിരുന്നു. സാരമില്ല ഇതൊക്കെ ഒരു എക്സ്പീരിയൻസ് ആണ്.

ഏതായാലും എന്‍റെ ഫാമിലി വിഷയം ഒന്നുമല്ല കേട്ടോ. അതിൽ ആരും സന്തോഷിക്കണ്ട. നമ്മൾ കാരണം ആര്‍ക്കും ഒരു വിഷമവും ഉണ്ടാകരുത് അത്രേ ഉള്ളൂ. സന്തോഷമായി ഇരിക്കട്ടെ, എല്ലാവരും ഇനി എന്തെല്ലാം കാണാൻ ബാക്കി കിടക്കുന്നു അപ്പോൾ ഇനിയും മുന്നോട്ട് പോയേ പറ്റൂ. നമുക്കുള്ളത് നമുക്ക് വന്നു ചേരും എത്ര മാറി പോയാലും അല്ലാത്തത് അങ്ങു പോകും. എത്ര കണ്ടതാ.’’

English Summary : Serial actor Adhithyan Jayan fb post 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN HOT N VIRAL
SHOW MORE
FROM ONMANORAMA