‘അസൂയയും വിദ്വേഷവും കമന്റ് ചെയ്യാതിരിക്കൂ’; പ്രിയങ്കയുടെ വസ്ത്രത്തിൽ പോര്

social-media-fights-over-priyanka-chopra-Grammy-2020-outfit
SHARE

2020ലെ ഗ്രാമി അവാർഡ് വേദിയില്‍ താരമായത് പ്രിയങ്ക ചോപ്രയായിരുന്നു. ഭർത്താവും ഗായകനുമായ നിക് ജൊനാസിനെ അനുഗമിച്ച് എത്തിയ പ്രിയങ്ക റെഡ്കാർപറ്റിൽ ശ്രദ്ധാകേന്ദ്രമായി മാറി. റാള്‍ഫ് ആന്‍ഡ് റസ്സോ കലക്‌ഷനിലെ മാസ്റ്റര്‍പീസ് ഡിസൈനര്‍ ഗൗണ്‍ ആണ് പ്രിയങ്ക അണിഞ്ഞത്. വെള്ളനിറത്തിലുളള സാറ്റിൻ ഗൗൺ ആണിത്. ഇറക്കമുള്ള കഴുത്തും ചിറകു പോലെയുള്ള സ്ലീവുകളും നീളൻ ട്രെയിലുമാണ് ഇതിന്റെ പ്രത്യേകത. എന്നാൽ ശ്രദ്ധ നേടിയതിനു പിന്നാലെ കടുത്ത വിമർശനങ്ങളും പ്രിയങ്ക നേരിടേണ്ടി വന്നു.

ഈ ഗൗൺ ധരിക്കുമ്പോൾ പ്രിയങ്കയുടെ ശരീരഭാഗങ്ങൾ പുറത്തു കാണുന്നു എന്ന വിമര്‍ശനമാണ് ഉയർന്നത്. സമൂഹമാധ്യമങ്ങളിൽ ഇക്കാര്യം ചർച്ചയാവുകയും പ്രിയങ്ക പങ്കുവച്ച ചിത്രത്തിനു താഴെ അധിക്ഷേപങ്ങൾ നിറയുകയും ചെയ്തു. 

പ്രിയങ്കയുടെയും നിക്കിന്റെയും പ്രായവ്യത്യാസം മുൻനിർത്തിയുള്ള അധിക്ഷേപങ്ങളായിരുന്നു ഇതിൽ കൂടുതലും. യുവതലമുറയെ വഴിതെറ്റിക്കുന്നു, പണത്തിനു വേണ്ടിയാണ് ഇങ്ങനെ ചെയ്യുന്നത്, സംസ്കാരം നശിപ്പിക്കുന്നു എന്നിവയാണ് പ്രധാന വിമർശനങ്ങൾ. സഭ്യമല്ലാത്ത ഭാഷയിലും കമന്റുകളുണ്ട്. ഇതോടെ താരത്തെ അനുകൂലിച്ചും നിരവധിപ്പേർ രംഗത്തെത്തി.

priyanka-chopra-nick-jonas-turned-heads-on-red-carpet

‘‘എല്ലാ ഹേറ്റേഴ്സിനോടും, അസൂയയും വിദ്വേഷവും ദയവു ചെയ്ത് കമന്റ് ചെയ്യാതിരിക്കൂ. ഒരു സ്ത്രീക്ക് അവർക്ക് ഇഷ്ടമുള്ളത് ധരിക്കാനുള്ള അവകാശമുണ്ട്. എല്ലാവരും അവരവരുടെ കാഴ്ചപ്പാടുകൾ അനുസരിച്ചല്ലേ ജീവിക്കുന്നത്. അല്ലാതെ മറ്റുള്ളവരിൽ ഒന്നും അടിച്ചേൽപ്പിക്കരുത്. പ്രത്യേകിച്ച് നമ്മൾ സ്വപ്നം കാണുന്ന ഉയരങ്ങളിൽ ഉള്ളവരിൽ. ഹോളിവുഡിൽ അഭിനയിച്ചതോടെ നമ്മുടെ സംസ്കാരവും പാരമ്പര്യവും മറന്നു എന്നാണ് പലരും വിമർശിക്കുന്നത്. എന്നാൽ എന്താണ് നിങ്ങൾ പറയുന്നത് എന്നു നിങ്ങൾ ചിന്തിച്ചു. ജീവിക്കൂ, ജീവിക്കാൻ അനുവദിക്കൂ.’’– ഒരു പ്രിയങ്കയെ അനുകൂലിച്ചു കൊണ്ട് കുറിച്ചു.

priyanka-and-nick-jonas

എന്തുകൊണ്ടാണ് ഇത്രയും മോശം കമന്റുകൾ ഉണ്ടാകുന്നതെന്ന് പലരും അദ്ഭുതം പ്രകടിപ്പിക്കുന്നുണ്ട്. മോശം കമന്റുകൾ വായിക്കുമ്പോൾ വേദന തോന്നുന്നതായും ചിലർ വ്യക്തമാക്കുന്നു. ‘‘ബഹുമാനം എന്താണ് എന്ന് ആദ്യം പഠിക്കണം. വിദ്യാഭ്യാസത്തിന്റെയും മാന്യതയുടേയും കുറവാണ് കാണുന്നത്. ഇത് വെറുമൊരു വസ്ത്രമാണ്. അതിൽ കാണുന്നത് അവളുടെ ശരീരവും ചർമവുമാണ്. അവൾക്കതിൽ പ്രശ്നമില്ല. കുഴപ്പം നിങ്ങളുടെ മനസ്സിനാണ്’’– മറ്റൊരു ഉപഭോക്താവ് കുറിച്ചു.

View this post on Instagram

Tassel fun. #grammys

A post shared by Priyanka Chopra Jonas (@priyankachopra) on

ഈ വേഷത്തിൽ നിക്കിനും അദ്ദേഹത്തിന്റെ സഹോദരന്മാര്‍ക്കും അവരുടെ ഭാര്യമാർക്കും ഒപ്പമുള്ള ചിത്രങ്ങൾ പ്രിയങ്ക പങ്കുവച്ചിട്ടുണ്ട്. ഇതിൽ ഒരു ചിത്രത്തിന് 25,000ൽ അധികം കമന്റുകളാണ് ലഭിച്ചിരിക്കുന്നത്. 

ജൊനാസ് സഹോദരന്മാർക്ക് ഗ്രാമി പുരസ്കാരത്തിന് നോമിനേഷൻ ലഭിച്ചിരുന്നു. ഇതേത്തുടർന്നാണ് ജൊനാസ് സഹോദരന്മാർ ഭാര്യമാർക്കൊപ്പം ഗ്രാമി പുരസ്കാര വേദിയിൽ എത്തിയത്.

English Summary : Priyanka Chopra critizised over her outfit at Grammy awards

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN HOT N VIRAL
SHOW MORE
FROM ONMANORAMA