‘ഭാവങ്ങൾ വരുന്നത് ഇങ്ങനെ, പുളു നിർത്തണമെന്ന് പരിഹാസം’ ; അശ്വതിയുടെ മറുപടി

aswathy-with-husband-sreekanth
SHARE

മലയാളി പ്രേക്ഷകർക്ക് പ്രിയപ്പെട്ട അവതാരകയാണ് അശ്വതി ശ്രീകാന്ത്. രസകരമായ ചിത്രങ്ങളും വിശേഷങ്ങളും പങ്കുവച്ച് സമൂഹമാധ്യമങ്ങളിലും അശ്വതി സജീവ സാന്നിധ്യമാണ്. തന്റെ ചിത്രങ്ങള്‍ക്കു താഴെ വരുന്ന കമന്റുകൾക്ക് മറുപടി നൽകാനും അശ്വതി ശ്രമിക്കാറുണ്ട്. സന്തോഷവും സ്നേഹവുമൊക്കെ പങ്കുവയക്കുന്ന കമന്റുകളാണ് കൂടുതലെങ്കിലും പരിഹസിക്കാനും പ്രകോപിപ്പിക്കാനും അധിക്ഷേപിക്കാനും ശ്രമിക്കുന്നവരും ഉണ്ട്. ഇതിന് മാന്യവും ശക്തവുമായി മറുപടി നൽകാനും അശ്വതി ശ്രദ്ധിക്കാറുണ്ട്.

ഭർത്താവ് ശ്രീകാന്തിനൊപ്പമുള്ള ചിത്രത്തിനു താഴെയാണ് ഒരാൾ പരിഹാസവുമായി എത്തിയത്. ശ്രീകാന്തിനൊപ്പമുള്ള രണ്ടു ചിത്രങ്ങളാണ് അശ്വതി പങ്കുവച്ചത്. രണ്ടിലും അശ്വതി ചിരിച്ച് നിൽക്കുന്നു. പക്ഷേ, ശ്രീകാന്തിന്റെ ഭാവങ്ങൾ വ്യത്യസ്തം. തനിക്ക് വിവിധ ഭാവങ്ങള്‍ വരുന്നത് എങ്ങനെയാണെന്ന് എല്ലാവര്‍ക്കും ഇപ്പോള്‍ മനസ്സിലായിക്കാണുമല്ലോ എന്നു ചിത്രത്തിനൊപ്പം അശ്വതി കുറിച്ചു.

aswathy-sreekanth-1

പറയുന്നതെല്ലാം പുളുവാണല്ലോ, താന്‍ ആരുവാ എന്നെല്ലാമായിരുന്നു ഒരാളുടെ കമന്റ്. ‘ഒരു വഴിപോക്കനാണ്, മാപ്പാക്കണം’ എന്നായിരുന്നു അശ്വതിയുടെ ആദ്യ മറുപടി. ‘പുളു നിര്‍ത്തൂ’ എന്ന് അയാൾ വീണ്ടും പറഞ്ഞപ്പോള്‍ ‘ചേട്ടന്‍ എന്ത് പുളുവാണ് ഇവിടെ കേട്ടതെന്നും താല്‍പര്യമില്ലെങ്കില്‍ അണ്‍ഫോളോ ചെയ്ത് പോയ്ക്കൂടേയെന്നും’ അശ്വതി ചോദിച്ചു.

English Summary : Aswathy sreekanth with husband

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN HOT N VIRAL
SHOW MORE
FROM ONMANORAMA