ADVERTISEMENT

തനിക്കെതിരെ നടക്കുന്ന വ്യക്തിഹത്യയ്ക്കെതിരെ സീരിയൽ താരവും നർത്തകിയുമായ താരാ കല്യാൺ. സമൂഹമാധ്യമത്തിൽ പങ്കുവച്ച വിഡിയോയിലൂടെയാണ് താരത്തിന്റെ പ്രതികരണം. മകളുടെ വിവാഹത്തിനിടയിൽ പകർത്തിയ വിഡിയോയുടെ ഒരു രംഗം ചിത്രമാക്കി മോശപ്പെട്ട രീതിയില്‍ പ്രചരിപ്പിക്കുകയാണ്. ഇതു ചെയ്തവരെ വെറുക്കുന്നതായും ഒരു സ്ത്രീ എന്ന പരിഗണന നൽകണമെന്നും കണ്ണീരണിഞ്ഞുകൊണ്ട് താര പറഞ്ഞു.

‘‘സമൂഹമാധ്യമങ്ങളിൽ എന്നെ കുറിച്ചുള്ള ഒരു ഫോട്ടോ വൈറലാകുന്നുണ്ട്. എന്റെ മകളുടെ കല്യാണം ഒറ്റയ്ക്ക് നടത്താനുള്ള ധൈര്യമില്ലാഞ്ഞിട്ടാണ് ഭഗവാനെ കൂട്ടുപിടിച്ച്, ഗുരുവായൂരപ്പന്റെ കൈപിടിച്ച് നടത്തിയത്. ആ വിവാഹത്തിനിടയിലെ ഒരു വിഡിയോ ക്ലിപ്പിന്റെ ഭാഗമൊടുത്ത് ചിത്രമാക്കി വൈറലാക്കിയിരിക്കുന്നു. അത് വൈറലാക്കിയ മഹാനോട് ചോദിക്കട്ടേ, നിന്റെയൊക്കെ മനസ്സ് കല്ലാണോ ?നിനക്കുമില്ലേ വീട്ടിൽ അമ്മയൊക്കെ. ഈ ജന്മം ഞാനെന്ന വ്യക്തി ഒരിക്കലും നിന്നോട് പൊറുക്കില്ല. നിന്റെ അമ്മയ്ക്ക് എന്റെ ഗതികേട് വരാതിരിക്കട്ടേ. സമൂഹമാധ്യമങ്ങൾ നല്ലതാണ്. പക്ഷേ, ഇങ്ങനെ നിങ്ങൾ ആരോടും ചെയ്യരുത്. അത് പലരുടേയും ഹൃദയംഭേദിക്കും. എന്റെ ആത്മാവിനെ നിങ്ങൾ വേദനിപ്പിച്ചു. ഇത് പോസ്റ്റ് ചെയ്ത ആളിനോട്, പ്രചരിപ്പിച്ചവരോട്, കമന്റ് ചെയ്ത് ആഘോഷിച്ചവരോട് നിങ്ങളെ ഞാന്‍ വെറുക്കുന്നു. ഒരു സ്ത്രീയാണ് എന്നെങ്കിലും ഇതു ചെയ്യുന്നവർ പരിഗണിക്കണം. നിങ്ങളെപ്പോലെ വികാരങ്ങളുള്ളവരാണ് കലാകാരന്മാരും. ഒരു അമ്മയാണ് ഞാൻ. നാണക്കേട് തോന്നുന്നില്ലേ നിങ്ങൾക്ക്. ഈ ജന്മത്തിൽ ഞാൻ നിങ്ങളോട് പൊറുക്കില്ല’’– താര പറഞ്ഞു.

ഫെബ്രുവരി 20ന് ഗുരുവായൂര്‍ ക്ഷേത്രത്തിലായിരുന്നു താരാകല്യാണിന്റെ മകള്‍ സൗഭാഗ്യയുടെ വിവാഹം. അന്തരിച്ച നടൻ രാജാറാമിന്റെ ഭാര്യയാണ് താരാ കല്യാൺ. അമ്മ സുബ്ബലക്ഷ്മിയും നടിയാണ്. 

English Summary : Actress Thara Kalyan against social media Users, who spreading her Photoshop image

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com