ADVERTISEMENT

പ്ലാസ്റ്റിക് ആണെന്നു മനസ്സിലാക്കാതെ ചെടി പരിചരിക്കുക. കെയ്‌ലി വിൽകേസ് എന്ന യുവതിക്ക് സംഭവിച്ച ഈ അബദ്ധം സമൂഹമാധ്യമങ്ങളിൽ ചിരിപടർത്തുകയാണ്. വെള്ളമൊഴിച്ചും പരിചരിച്ചും രണ്ടു വർഷം പിന്നിട്ടപ്പോഴാണ് തന്റെ ചെടി പ്ലാസ്റ്റിക് ആണെന്നു വിൽകേസ് തിരിച്ചറിയുന്നത്. ഫെയ്സ്ബുക്കിലൂടെയാണ് യുവതി തന്റെ അനുഭവം പങ്കുവച്ചത്.

അടുക്കളയുടെ ജനലിലാണ് ചെടി സൂക്ഷിച്ചിരുന്നത്. ചെടിയുടെ പരിചരണം പൂർണമായും വിൽകേസിന്റെ ഉത്തരവാദിത്തമായിരുന്നു. ‘‘വെള്ളമൊഴിക്കാൻ ഒരു സമയം നിശ്ചയിച്ചിരുന്നു. മറ്റാരെയും വെള്ളമൊഴിക്കാൻ അനുവദിച്ചിരുന്നില്ല. അത്രയധികം ഈ ചെടിയെ ഞാൻ സ്നേഹിച്ചിരുന്നു.’’

അടുത്തിടെ മനോഹരമായ ചെടിച്ചട്ടി വിൽകേസിന് ലഭിച്ചു. തന്റെ പ്രിയപ്പെട്ട ചെടിയെ അതിലേക്ക് പറിച്ചു നടാൻ തീരുമാനിക്കുകയും ചെയ്തു. അതിനു വേണ്ടി ഇപ്പോഴുള്ള പാത്രത്തിൽ നിന്നു പുറത്തെടുത്തപ്പോഴാണ് ചെടി പ്ലാസ്റ്റിക് ആണ് എന്നു വിൽകേസിന് മനസ്സിലായത്. ‘‘ആ ചെടി പ്ലാസ്റ്റിക് ആണെന്നു എന്താണ് എനിക്കു മനസ്സിലാക്കാനാവാതെ പോയത്. അതിന്റെ ഇലകൾ ഞാൻ കഴുകാറു പോലുമുണ്ടായിരുന്നു.  പ്ലാസ്റ്റിക് ആണ് എന്നു മനസ്സിലാക്കിയപ്പോൾ‌ രണ്ടു വര്‍ഷം ഒരു നുണ പോലെയാണ് എനിക്കു തോന്നിയത്’’– വില്‍കേസ് കുറിച്ചു.

വിൽകേസ് പങ്കുവച്ച ഫെയ്സ്ബുക്ക് പോസ്റ്റ് സമൂഹമാധ്യമങ്ങളിൽ വൈറലായി. ഇതു വായിച്ചിട്ട് ചിരി നിർത്താൻ പറ്റുന്നില്ല എന്നാണ് പലരും കമന്റ് ചെയ്തത്. ഇങ്ങനെയൊക്കെ സംഭവിക്കുമോ എന്നു ചിലർ അദ്ഭുതപ്പെടുമ്പോൾ, വിൽകേസിന്റെ ദുഃഖത്തിൽ പങ്കുചേരുകയാണ് മറ്റു ചിലർ. തങ്ങൾക്കു സംഭവിച്ച ഇത്തരം അനുഭവങ്ങളും കമന്റുകളിൽ കാണാം.

English Summary : women watering plant for 2 years realises it's made up of plastic

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com