ADVERTISEMENT

കോവിഡ് 19 ഭീതി പടരുമ്പോൾ സ്വയം പ്രതിരോധ പ്രവർത്തനങ്ങൾക്ക് പ്രാധാന്യം കൂടി വരികയാണ്. മുൻകരുതലുകളിലേക്ക് എല്ലാവരും സ്വയം തിരിയുന്നു. കോവിഡ് ഏറ്റവും കൂടുതൽ ജീവൻ അപഹരിച്ച ചൈനയിലും സ്ഥിതി വ്യത്യസ്തമല്ല. ഇക്കാര്യം വ്യക്തമാക്കുന്നതാണ് ചൈനയിലെ ബാർബർമാർ പിന്തുടരുന്ന രീതി. സുരക്ഷിത അകലം പാലിക്കാനായി മുടിവെട്ടാനുള്ള ഉപകരണങ്ങൾ നീളമുള്ള വടിയിൽ ഘടിപ്പിച്ചിരിക്കുകായണ് ഇവിടെ.

ഹീ–ബിങ് എന്ന സ്റ്റൈലിസ്റ്റ് ആണ് തന്റെ സഹപ്രവർത്തകർ ഇത്തരത്തിൽ മുടി വെട്ടുന്ന വി‍ഡിയോ പങ്കുവച്ചത്. ചൈനയിലെ സിചുവാൻ പ്രവശ്യയിലെ ലുഷോയിലാണ് ഇവരുടെ സലൂൺ പ്രവർത്തിക്കുന്നത്. മൂന്നടി നീളമുള്ള വടിയിലാണ് മുടി വെട്ടാനുള്ള ഉപകരണങ്ങൾ ഘടിപ്പിച്ചിരിക്കുന്നത്. ഒരു ബാർബര്‍ നീളമുള്ള വടി ഉപയോഗിച്ച് ഒരാളുടെ തലയിൽ ഷാംപൂ ചെയ്യുന്നതും ദൃശ്യങ്ങളിൽ കാണാം.

ഇതു കൂടാതെ സലൂണില്‍ എല്ലാവരും മാസ്ക് ധരിച്ചിട്ടുമുണ്ട്. ഉപഭോക്താക്കൾക്ക് ഭയം കൂടാതെ മുടി വെട്ടാനുള്ള അവസരം ഒരുക്കാനാണ് ഇത്തരമൊരു നടപടി സ്വീകരിച്ചതെന്ന് സലൂണിന്റെ ഉടമ വ്യക്തമാക്കി. 

English Summary : Chinese barbers offer ‘long-distance’ haircuts amid Covid-19 outbreak

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com