ADVERTISEMENT

‘സുഹാന ഇതെന്തു ഭാവിച്ചാ ?!’ ബോളിവുഡ് സൂപ്പർ താരം ഷാരുഖ് ഖാന്റെ പുത്രി സുഹാനയുടെ പുതിയ ഭാവങ്ങൾ കണ്ട് ആരാധകർ പലരും ചോദിച്ചതാണ്. സുഹാന ഖാൻ ഇൻസ്റ്റഗ്രാമിലൂടെ പങ്കുവച്ച മൂന്നു ചിത്രങ്ങളാണ് വ്യത്യസ്ത ഭാവങ്ങൾ കൊണ്ടു ശ്രദ്ധ നേടിയത്. 

സ്വകാര്യമായിരുന്ന ഇൻസ്റ്റഗ്രാം അക്കൗണ്ട് പബ്ലിക് ആക്കി മാറ്റിയശേഷം സുഹാനയുടെ ആദ്യ പോസ്റ്റ് ആണിത്. രണ്ടു വശങ്ങളിലേക്കും മുകളിലേയ്ക്കും നോക്കുന്ന സുഹാനയാണ് ഈ ചിത്രങ്ങളിലുള്ളത്. കുസൃതിയും പരിഭവവും നിറയുന്ന ഭാവങ്ങളാണ് ഇവയിലുള്ളത്.

സുഹൃത്തുക്കൾക്കും സഹോദരങ്ങൾക്കുമൊപ്പമുള്ള ചിത്രങ്ങളാണ് പ്രധാനമായും സുഹാന പങ്കുവയ്ക്കാറുള്ളത്. ആദ്യമായാണ് ഇത്തരത്തില്‍ രസകരമായ ഒരു ചിത്രം പങ്കുവയ്ക്കുന്നത്. സുഹാനയുടെ ആരാധക ഗ്രൂപ്പുകളിൽ ഈ ചിത്രങ്ങൾ തരംഗമായി.

View this post on Instagram

🥱

A post shared by Suhana Khan (@suhanakhan2) on

സമൂഹമാധ്യമങ്ങളിൽ സുഹാന അത്ര സജീവമല്ല. വളരെ കുറച്ച് ചിത്രങ്ങൾ മാത്രമാണ് പങ്കുവയ്ക്കാറുള്ളത്. സുഹാനയുടെ സുഹൃത്തുക്കൾ പങ്കുവയ്ക്കുന്ന ചിത്രങ്ങളിൽ നിന്നും വിഡിയോകളിൽ നിന്നുമാണ് താരപുത്രിയുടെ വിശേഷങ്ങള്‍ ആരാധകർ അറിയാറുള്ളത്. എന്തായാലും അക്കൗണ്ട് പബ്ലിക് ആയതോടെ സമൂഹമാധ്യമങ്ങളിൽ സുഹാന കൂടുതൽ സജീവമാകും എന്ന വിശ്വാസത്തിലാണ് ആരാധകർ.

മക്കളായ ആര്യനും സുഹാനയ്ക്കും സിനിമാ മേഖലയിൽ പ്രവർത്തിക്കാൻ താൽപര്യമുണ്ടെന്ന് ഷാരുഖ് നേരത്തെ വെളിപ്പെടുത്തിയിരുന്നു. എന്നാൽ പഠനം പൂർത്തിയാക്കിയശേഷം മാത്രമായിരിക്കും ഇതെന്നും ഷാരുഖ് വ്യക്തമാക്കിയിട്ടുണ്ട്. വൈകാതെ തന്നെ സുഹാന ബോളിവുഡിൽ എത്തുമെന്ന പ്രതീക്ഷയിലാണ് ആരാധകർ. 

English Summary : Suhana Khan funny images

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com