ADVERTISEMENT

കൊറോണയുടെ പേരിലുള്ള തമാശകൾ അവസാനിപ്പിക്കണമെന്ന അഭ്യർഥനയുമായി ‘‘ചിന്നപയ്യൻ’’ എന്ന ടിക്ടോക് അക്കൗണ്ടിലൂടെ ശ്രദ്ധ നേടിയ മലേഷ്യൻ സ്വദേശി ബ്ലെയ്ക്ക് യാപ്പ്. തന്റെ ടിക്ടോക് വി‍ഡിയോകൾക്കു താഴെ വരുന്ന കമന്റുകള്‍ ചൂണ്ടി കാണിച്ചാണ് ബ്ലെയ്ക്ക് രംഗത്തെത്തിയത്. ചൈനക്കാരനാണെന്നു കരുതിയാണ് കൊറോണയുമായി ബന്ധപ്പെട്ട കമന്റുകൾ ഇടുന്നതെന്നും എന്നാൽ ഇതൊരു തമാശയല്ലെന്നും ബ്ലെയ്ക്ക് പറഞ്ഞു. മലയാളത്തിലുള്ള വിഡിയോ ടിക്ടോക്കിലും ഇൻസ്റ്റഗ്രാമിലും പങ്കുവച്ചിട്ടുണ്ട്.

ദക്ഷിണേന്ത്യന്‍ ഭാഷകള്‍ അനായാസം കൈകാര്യം ചെയ്താണ് ബ്ലെയ്ക് ടിക്ടോക്കിൽ ശ്രദ്ധ നേടിയത്. തമിഴ്, മലയാളം, തെലുങ്ക് ഭാഷകളിൽ പാട്ടു പാടിയും അഭിനയിച്ചും ‘ചിന്നപയ്യൻ’ നിരവധി ആരാധകരെ നേടി. 10 ലക്ഷത്തിലധികം പേർ ടിക്ടോക്കിൽ ബ്ലെയ്ക്കിനെ പിന്തുടരുന്നുണ്ട്. എന്നാൽ ഇപ്പോൾ ബ്ലെയ്ക്ക് പങ്കുവയ്ക്കുന്ന വിഡിയോകൾക്കു താഴെ കൊറോണയുമായി ബന്ധപ്പെട്ട കമന്റുകൾ വരാൻ തുടങ്ങി. ‘ചൈനക്കാരനല്ലേ, ഇവനെ തിരിച്ചയക്കൂ, അയ്യോ കൊറോണ, ഓടിക്കോ’ എന്നിങ്ങനെ പോകുന്നു കമന്റുകൾ. ഇതോടെയാണ് കൊറോണയെ തമാശയായി കാണരുതെന്ന അഭ്യർഥനയുമായി ബ്ലെയ്ക്ക് എത്തിയത്. കോവിഡ് വ്യാപിക്കുന്ന സമയത്ത് സ്വീകരിക്കേണ്ട മുന്‍കരുതലുകളും  പങ്കുവച്ചിട്ടുണ്ട്. മലയാളം കൂടാതെ തമിഴ്, തെലുങ്ക് ഭാഷകളിലും ഇതേ അഭ്യര്‍ഥനയുമായി വിഡിയോ ചെയ്തിട്ടുണ്ട്.

ബ്ലെയ്ക്കിന്റെ വാക്കുകൾ;

‘‘നമസ്കാരം, ഞാൻ ബ്ലെയ്ക്ക്. എന്നെ ചിന്നപയ്യൻ എന്നു വിളിക്കും. ഞാനൊരു മലേഷ്യനാണ്, ചൈനക്കാരനല്ല. എന്റെ ടിക്ടോക് വിഡ‍ിയോസിനു താഴെ കൊറോണ വൈറസ് എന്ന് എഴുതി കളിയാക്കുന്നവരെ, ഇതു വലിയ തമാശയല്ല. നമ്മുടെ ലോകത്തിന്റെ അവസ്ഥ മോശമായി കൊണ്ടിരിക്കുകയാണ്. അതിന് വലിയൊരു കാരണം പലരും ഇതിനെ തമാശയായി കാണുന്നതാണ്. ലോകത്തിലെ പലസ്ഥലങ്ങളിലും ആൾക്കാർ വീട്ടിലും വേറെ സ്ഥലങ്ങളിലുമായി കുടുങ്ങിയിരിക്കുകയാണ്. ആൾക്കാർ മരിക്കുകയാണ്. ഇതെല്ലാം നിങ്ങൾക്ക് തമാശയായി ആണോ തോന്നുന്നത് ?. എല്ലാവരും വീട്ടിലിരിക്കുക. ഇടയ്ക്കിടെ കൈ നന്നായി കഴുകുക. അത്യാവശ്യത്തിനു മാത്രം പുറത്തു പോവുക. പോകുമ്പോൾ മാസ്ക് ഇടാൻ മറക്കരുത്. നന്ദി.’’

English Summary : Tik tok star chinepaiyen blake yap on corona virus comedies

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com