ADVERTISEMENT

സിഗററ്റ് വാങ്ങാനായി ഫ്രാൻസിൽ നിന്ന് സ്പെയിനിലേക്ക് പോകവെ പൈറീനീസ് മലനിരകളിൽ കുടുങ്ങിയ യുവാവിനെ രക്ഷിച്ച് പൊലീസ്. തണുത്തതും വിജനവുമായ സ്ഥലത്ത് ഒറ്റപ്പെട്ട നിലയിലാണ് ഇയാളെ കണ്ടെത്തിയത്. കോവിഡ് 19നെ തുടർന്നുള്ള നിയന്ത്രണങ്ങൾ ലംഘിച്ചതിന് ഇയാളിൽ നിന്ന് പിഴ ഈടാക്കുകയും ചെയ്തു. ഏപ്രിൽ 4നാണ് സംഭവം.

ഫ്രാൻസിന്റെ അതിർത്തി പ്രദേശമായ പെർപിഗ്‌നൻ എന്ന ഗ്രാമത്തിൽ നിന്ന് 32 കിലോമീറ്റർ അകലെയുള്ള സ്പെയിനിലെ കാറ്റലോണിയ പ്രവശ്യയിലെ ലാ ജോൻക്വറ ഗ്രാമത്തിലേക്കുള്ള യാത്രയിലായിരുന്നു ഇയാൾ. കുറഞ്ഞ വിലയക്ക് സിഗററ്റ് കിട്ടുമെന്നതാണ് ഇത്തരമൊരു യാത്രയ്ക്ക് പ്രേരിപ്പിച്ചത്. കാറിലായിരുന്നു യാത്ര. എന്നാൽ അതിർത്തിയിൽ വച്ച് പൊലീസ് തടഞ്ഞു. കോവിഡ് 19നെ തുടർന്ന് ലോക്ഡൗൺ നിലനിൽക്കുന്നതിനാൽ സ്പെയിനിലേക്ക് പ്രവേശിക്കാനാ‍വില്ലെന്ന് അറിയിക്കുകയും മടങ്ങി പോകാൻ ആവശ്യപ്പെടുകയും ചെയ്തു. എന്നാൽ തിരിച്ചു പോകുന്നതിനു പകരും പൊലീസിന്റെ കണ്ണുവെട്ടിച്ച് മലനിരകളിലൂടെ അതിർത്തി കടക്കാനായിരുന്നു ശ്രമം. കാർ ഒളിപ്പിച്ചശേഷം മലകയറി. എന്നാൽ ഇയാൾ വഴി തെറ്റി മലയിൽ കുടുങ്ങി.

തുടർന്ന് ഫോണിലെ എസ്ഒഎസ് സംവിധാനം ഉപയോഗിച്ച് ഇയാൾ പൊലീസിനെ വിവരം അറിയിച്ചു. പൊലീസ് ഹെലികോപ്ടറിലെത്തി ഇയാളെ രക്ഷപ്പെടുത്തുകയും ചെയ്തു. സുരക്ഷിത സ്ഥാനത്തെത്തിച്ചശേഷം ലോക്ഡൗൺ ചട്ടങ്ങൾ ലംഘിച്ചതിന് 120 യൂറോ പിഴ ചുമത്തി വിട്ടയ്ക്കുകയായിരുന്നു.

കോവിഡ്19 ബാധിച്ച് സ്പെയിനിൽ 13,000ലധികം പേരും ഫ്രാൻസിൽ 8,000ലധികം പേരും മരിച്ചതായാണ് റിപ്പോർട്ടുകൾ. ലോക്ഡൗൺ ഉൾപ്പടെയുള്ള കടുത്ത നടപടികളുമായി നിയന്ത്രണങ്ങൾ തുടരുകയാണ്. മതിയായ രേഖകളില്ലാതെ സഞ്ചരിക്കുന്നവർക്ക് കടുത്ത പിഴ ചുമത്താനും നിർദേശം നൽകിയിട്ടുണ്ട്.

English Summary : Man trapped in mountain during journey to Spain from France

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com