ADVERTISEMENT

ചൈനീസ് ആപ്ലിക്കേഷനായ ടിക്ടോക് ഇന്ത്യയിൽ നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് നടൻ കുശാൽ ടണ്ടൻ. ഒന്നിനും കൊള്ളാത്ത ആളുകൾക്ക് വേണ്ടിയുള്ളതാണ് ടിക്ടോക് എന്നും ഇന്ത്യയിൽ നിന്ന് വരുമാനമുണ്ടാക്കാൻ ചൈനയെ അനുവദിക്കരുതെന്നും കുശാൽ ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച കുറിപ്പിലൂടെ ആവശ്യപ്പെട്ടു. നടൻ വിവേക് ദാഹിയ ടിക്ടോക്കിനെ പിന്തുണച്ചതിനു പിന്നാലെയാണ് കടുത്ത ഭാഷയിൽ വിമർശനവുമായി കുശാൽ രംഗത്തെത്തിയത്.

‘‘ചൈന കാരണം ലോകം മുഴുവൻ കഷ്ടപ്പെടുകയാണ്. എന്നിട്ടും ഇന്ത്യക്കാരും മറ്റു പലരും അവർക്ക് എന്താണ് തിരിച്ചു നൽകുന്നതെന്നു നോക്കൂ, ടിക്ടോക്കിലൂടെയുള്ള വരുമാനം. ഒന്നിനും കൊള്ളാത്തവർക്കും പ്രത്യേകിച്ച് പണിയൊന്നുമില്ലാത്തവർക്കും വേണ്ടിയാണ് ചൈന ടിക്ടോക് ഉണ്ടാക്കിയത്. നമ്മളെ നോക്കൂ, എല്ലാവരുമിപ്പോൾ ടിക്ടോക്കിലാണ്. ടിക്ടോക് നിരോധിക്കൂ‌..... ടിക്ടോക് ഇതുവരെ ഉപയോഗിക്കാത്തതിൽ അഭിമാനം മാത്രം’’– കുശാൽ ടണ്ടൻ കുറിച്ചു.

നേരത്തെ സമൂഹമാധ്യമത്തിലൂടെ വലിയൊരു കുറിപ്പ് പങ്കുവച്ചാണ് ടിക്ടോക്കിനെ കുറിച്ചുള്ള കാഴ്ചപ്പാട് വിവേക് ദാഹിയ വ്യക്തമാക്കിയത്. ചൈനീസ് ആപ്ലിക്കേഷൻ ആയതുകൊണ്ട് ടിക്ടോക് നിരോധിക്കണമെന്ന ആവശ്യമുയര്‍ന്നതിനെ തുടർന്നായിരുന്നു വിവേക് തന്റെ നിലപാട് വ്യക്തമാക്കിയത്.

വിവേക് ദാഹിയയുടെ കുറിപ്പിലെ പ്രസക്ത ഭാഗങ്ങള്‍

ചൈനയിൽ നിർമിച്ചത് നമ്മൾ നിരോധിക്കണമെന്ന് ആവശ്യപ്പെടുന്നവരോട്, നിങ്ങൾ ഈ അഭിപ്രായം പറയാൻ ഉപയോഗിക്കുന്ന മൊബൈൽ ഫോണും നിർമിച്ചത് ഇതേ സ്ഥലത്തു തന്നെയാണ്. മാത്രമല്ല, വീട്ടിലുള്ളതിൽ ശരാശരി ഏഴു മുതൽ 10 വരെ ഉപകരണങ്ങൾ അവിടെ നിന്നു തന്നെ വരുന്നവയാണ്. നമ്മൾ ഇഷ്ടപ്പെട്ടാലും ഇല്ലെങ്കിലും ചൈനയാണ് ലോകത്തിന്റെ നിർമാണശാല. ഈ ആപ്പിന്റെ നിർമാതാവ് കൊറോണ വൈറസ് പടരാൻ കാരണക്കാരനല്ല എന്ന് എനിക്കുറപ്പുണ്ട്. കൂടാതെ രോഗമുക്തി നേടാൻ ഉപയോഗിക്കുന്ന ഹൈഡ്രോക്സി ക്ലോറോക്വിന്‍ ഇന്ത്യയിലോ അല്ലെങ്കിൽ ചൈനയിലോ നിർമിച്ചതാണ്. 

ലോകവിപണിയിൽ നമ്മളെല്ലാം പരസ്പരം ആശ്രയിക്കുന്നുണ്ട്. ഒരു രാജ്യം വാങ്ങുന്നവരാണെങ്കിൽ മറ്റൊരു രാജ്യം വിൽക്കുന്നവരാണ്. പുരോഗതിയിലേക്ക് മുന്നേറാൻ രണ്ടുകൂട്ടർക്കും പരസ്പര സഹായം കൂടിയേ തീരൂ. അല്ലെങ്കിൽ എല്ലാ അർഥത്തിലും സ്വയം പര്യാപ്തത നേടണം. പക്ഷേ, അങ്ങനെയൊരു ഉദാഹരണം നിലവിലില്ല.

English Summary : Ban Tiktok in India ; Kushal Tandon

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com