ADVERTISEMENT

വിദ്വേഷം ജനിപ്പിക്കുന്ന പോസ്റ്റുകൾ പ്രചരിപ്പിച്ച ‘നിഷ ജിൻഡൽ’ എന്ന ഫെയ്സ്ബുക് പേജിനു പൂട്ടിട്ട് ഛത്തീസ്ഗ‍ഡ് പൊലീസ്. ഈ പേജ് പ്രവർത്തിപ്പിച്ചിരുന്ന റായ്പുർ സ്വദേശി രവി പൂജാറിനെ വെള്ളിയാഴ്ചയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. 

1000 പേരാണ് ഈ പേജ് പിന്തുടർന്നിരുന്നത്. സാമുദായിക സംഘർഷത്തിലേക്കു നയിച്ചേക്കാവുന്ന പോസ്റ്റുകൾ പ്രത്യക്ഷപ്പെടാൻ തുടങ്ങിയതോടെ പേജിന്റെ ഉടമയെ തേടി പൊലീസ് അന്വേഷണം ആരംഭിച്ചു. ഈ അന്വേഷണം രവി പൂജാറിൽ ചെന്നെത്തുകയായിരുന്നു.

രവി പൂജാറിനെ അറസ്റ്റ് ചെയ്ത പൊലീസ്, ഇയാളുടെ യഥാർഥ ചിത്രം നിഷ ജിൻഡൽ എന്ന പേജിൽ പോസ്റ്റ് ചെയ്യിപ്പിച്ചു. ഒപ്പം താനാണ് ഈ പേജിന്റെ ഉടമയെന്നും പൊലീസ് അറസ്റ്റ് ചെയ്തെന്നും അറിയിക്കാൻ ആവശ്യപ്പെട്ടു.

मैं पुलिस कस्टडी में हूँ, मैं ही निशा जिंदल हूँ ।

Posted by Nisha Jindal on Friday, 17 April 2020

ഐപി വിലാസം ഉപയോഗിച്ചാണ് പൊലീസ് ഇയാളെ കണ്ടെത്തിയത്. മൊബൈൽ ഫോണുകളും ലാപ്ടോപും വീട്ടിൽ നിന്നു പിടിച്ചെടുത്തിട്ടുണ്ട്. മതങ്ങളെ അവഹേളിച്ചതിനും വിദ്വേഷം പ്രചരിപ്പിച്ചതിനുമാണ് കേസ്. രവി എൻജിനീയറിങ് വിദ്യാര്‍ഥിയാണെന്നും 11 വർഷമായി ശ്രമിച്ചിട്ടും പരീക്ഷകൾ ജയിക്കാനായിട്ടില്ലെന്നുമാണ് റിപ്പോര്‍ട്ടുകൾ.

എന്തായാലും യഥാർഥ ‘നിഷ ജിന്‍ഡലി’നെ കണ്ട് ഞെട്ടിയിരിക്കുകയാണ് പേജിൽ പിന്തുടർന്നവർ.

English Summary : Raipur police arrested man for running controversial facebook page

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com