ADVERTISEMENT

‘വെറുത്ത് വെറുത്ത് വെറുപ്പിന്റെ അവസാനം സ്നേഹിച്ചു പോയി’– ലോക്ഡൗണിനോട് മലയാളികൾ ഇങ്ങനെ പറയുന്ന ഒരു ട്രോൾ സോഷ്യല്‍ ലോകത്ത് കറങ്ങി നടക്കുന്നുണ്ട്. ഇടയ്ക്കിടെ ഭക്ഷണം കഴിച്ചും മൊബൈലിൽ കളിച്ചും പാചക പരീക്ഷണങ്ങളുമൊക്കെ നടത്തി ലോക്ഡൗണ്‍ കാലം പിന്നിടുന്ന രസകരമായ വിഡിയോകളും സമൂഹമാധ്യമങ്ങളിൽ സജീവമാണ്. പക്ഷേ ലോക്ഡൗൺ കഴിഞ്ഞാൽ എന്ത് ? എങ്ങനെയായിരിക്കും ജീവിതം ? ഈ ചോദ്യങ്ങളെ ആവിഷ്കരിക്കുന്ന ഒരു വിഡിയോ സോഷ്യൽ ലോകത്ത് വൈറലാവുകയാണ്. രസകരമായ വിഡിയോകളിലൂടെ ശ്രദ്ധ നേടിയ ദിവ്യ– രാജ് ദമ്പതികൾ ആണ് ഈ വിഡിയോയ്ക്കു പിന്നിൽ.

രാവിലെ എഴുന്നേറ്റു അടുക്കളയിൽ സഹായിക്കാനും വീട് വൃത്തിയാക്കാനുമൊക്കെ ഭർത്താവ് ഒരുങ്ങിയപ്പോൾ ഭാര്യ തടഞ്ഞു. എന്നിട്ട് ലോക്ഡൗണ്‍ തീർന്ന് കാര്യം ഓർമിപ്പിക്കുകയും ഓഫിസിൽ പോകാൻ തയാറാകാൻ പറയുകയും ചെയ്തു. മനസ്സില്ലാ മനസ്സോടെ ഓഫിസിൽ പോകാൻ വേണ്ടി ഒരുങ്ങാൻ തുടങ്ങിയപ്പോഴാണ് മറ്റൊരു കാര്യം ശ്രദ്ധയിൽപ്പെട്ടത്. വസ്ത്രങ്ങളൊന്നും പാകമാകുന്നില്ല. ലോക്ഡൗൺ സമയത്ത് എപ്പോഴും ഭക്ഷണം കഴിക്കുന്നത് ശീലമായതോടെ, ഓഫിസിലേക്ക് ഒരു വലിയ ബാഗിലാണ് ഭക്ഷണം കൊണ്ടു പോകുന്നത്. ഒടുവിൽ ഓഫിസിലേക്ക് പോകാൻ ഇറങ്ങുമ്പോള്‍ ഭർത്താവിന് ഒരു സംശയം ‘എവിടെയാണ് ഓഫിസ്’ എന്ന്.

മികച്ച അഭിപ്രായങ്ങളാണ് വിഡിയോയ്ക്കു ലഭിക്കുന്നത്. ‘നിങ്ങളുടെ അവസ്ഥ ഇങ്ങനെയാകുമോ’ എന്ന ചോദ്യത്തോടെ  പങ്കുവച്ച വിഡിയോയ്ക്കു താഴെ സമാനമായി അനുഭവങ്ങൾ പലരും പങ്കുവയ്ക്കുന്നുണ്ട്. തടിവെച്ചതും ജോലിക്കു പോകാൻ മടിയായി എന്നുമെക്കെയാണ് ഇത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com