ADVERTISEMENT

സമൂഹമാധ്യമങ്ങളിൽ ‘ദൈവത്തിന്റെ’ പിറന്നാൾ ആഘോഷിക്കുന്ന ക്രിക്കറ്റ് ആരാധകരുടെ മുന്നിലേക്കാണ് ഈ മുതിർന്ന താരങ്ങളുടെ വരവ്. മണിക്കുറുകൾ െകാണ്ട് വിഡിയോ കണ്ടവരുടെ എണ്ണം ലക്ഷം കടന്നു. ലോക്്ഡൗൺ കാലത്ത് ഇൗ അച്ഛനും അമ്മയും തമ്മിലുള്ള ക്രിക്കറ്റ് കളി ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലാണ്. വീട്ടിലിരുന്ന് ബോറടിച്ചപ്പോൾ ക്രിക്കറ്റ് കളിക്കാൻ തീരുമാനിച്ച ദമ്പതികൾ സംസാരിക്കുന്നു.

 

‘എന്റെ പേര് രാമൻ നമ്പൂതിരി ഭാര്യ ബിന്ദു. എനിക്ക് 58 വയസുണ്ട് അവൾക്ക് 50 വയസും. ഞാൻ പട്ടാളത്തിലായിരുന്നു 98ൽ വിരമിച്ചു. ഇപ്പോൾ ഭാര്യയും മക്കളുമൊക്കെയായി പാലക്കാട് പട്ടാമ്പിയിലാണ് താമസം. അടുത്തൊരു ക്ഷേത്രത്തിലെ ശാന്തിപ്പണിയാണ് ഇപ്പോൾ ചെയ്യുന്നത്. ലോക്ഡൗണായി വീട്ടിലിരുന്ന് മടുത്തപ്പോൾ, എന്നാൽ വാ ക്രിക്കറ്റ് കളിക്കാണെന്ന് ഞാൻ വെറുതേ പറഞ്ഞു. അപ്പോഴേക്കും ഭാര്യ റെഡിയായി.

 

ക്രിക്കറ്റ് എനിക്ക് വലിയ ഇഷ്ടമാണ്. പക്ഷേ ഭാര്യ ഇത്ര നന്നായി കളിക്കുമെന്ന് എനിക്ക് അറിയില്ലായിരുന്നു. കൈയ്യൊക്കെ കറക്കി കൃത്യമായിട്ടാണ് അവൾ പന്തെറിഞ്ഞു തന്നത്. ഞാൻ തന്നെ അമ്പരന്നുപോയി. ഇളയ മകനാണ് ഇത് വിഡിയോയിൽ പകർത്തിയത്. അവൻ അതിൽ, അമ്മ പട്ടാമ്പി കോളജിലെ വനിതാ ക്രിക്കറ്റ് ടീമിന്റെ ക്യാപ്റ്റനായിരുന്നു എന്നു പറയുന്നത് ചുമ്മാതാണ്. അവൻ ഒരു രസത്തിന് പറഞ്ഞതാ. അവൾക്ക് അങ്ങനെ ക്രക്കറ്റിൽ മുൻ പരിചയം ഒന്നുമില്ല. പക്ഷേ നല്ല ബൗളറാണെന്ന് തെളിയിച്ചു. മുൻപ് പട്ടാളത്തിൽ നിന്നുവരുമ്പോൾ നാട്ടിലെ കുട്ടികൾക്ക് ക്രിക്കറ്റ് ബാറ്റ് വാങ്ങിവരുമായിരുന്നു. വർഷങ്ങൾ‌ക്കിപ്പുറം ക്രിക്കറ്റ് ഞങ്ങളെ താരമാക്കി.’ ഇനിയും ക്രിക്കറ്റ് കളിക്കണം എന്ന മോഹം പങ്കുവച്ചാണ് രാമേട്ടൻ സംഭാഷണം അവസാനിപ്പിച്ചത്. സച്ചിൻ എന്ന ഇതിഹാസത്തിന്റെ പിറന്നാൾ ദിനം തന്നെ ഇങ്ങനെ ഒരു ശ്രദ്ധ കിട്ടിയതിൽ ഇൗ താരങ്ങളും സന്തോഷത്തിലാണ്.

English Summary :  Social Media  Lock Down / Couple Play Cricket Viral

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com