ADVERTISEMENT

കോവിഡ് മുക്തരായി പൊലീസുകാർ വീടുകളിലേക്ക് തിരിച്ചെത്തുന്ന വിഡിയോ പങ്കുവച്ച് മുംബൈ പൊലീസ്. നാലു പൊലീസുകാരാണ് രോഗം ഭേദമായതിനെത്തുടർന്ന് ആശുപത്രി വിട്ടത്. കയ്യടികളോടെയാണ് മറ്റു പൊലീസുകാർ ഇവരെ സ്വീകരിച്ചത്.

മുംബൈ പൊലീസ് ഇൻസ്റ്റഗ്രാം പേജിലൂടെയാണ് വിഡിയോ പങ്കുവച്ചത്. നാലു പൊലീസുകാരും വീടുകളിലേക്ക് എത്തുമ്പോൾ പിന്തുണയുമായി അവരുടെ സ്റ്റേഷനുകളിലെ പൊലീസുകാരും എത്തിയിരുന്നു. ‘‘ഏതു വലിയ പ്രതിസന്ധിയിലും പോരാടാനുളള ശക്തി ഞങ്ങൾക്ക് നൽകുന്നതെന്താണ് എന്ന് അറിയാമോ ? അതു നിങ്ങളാണ്. നിങ്ങളുടെ അതിരില്ലാത്ത സ്നേഹം. ഒപ്പം നിങ്ങളുടെ വിലമതിക്കാനാവാത്ത പിന്തുണയും. നന്ദി, മുംബൈ!’’– മുംബൈ പൊലീസ് വിഡിയോയ്ക്കൊപ്പം കുറിച്ചു. 

സമൂഹമാധ്യമങ്ങളില്‍ ഈ വിഡിയോ വൈറലായി. നിരവധിപ്പേർ പൊലീസിന് നന്ദി പറഞ്ഞും ആശംസ അറിയിച്ചും രംഗത്തെത്തി. 

English Summary : Mumbai Police officers beat coronavirus, return to home with applause

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com