ADVERTISEMENT

അപ്രതീക്ഷിതമായി കിട്ടിയ കുട്ടിക്കാല ചിത്രവും അതിനു പിന്നലെ കഥയും പറഞ്ഞ് അവതാരക ലക്ഷ്മി നക്ഷത്ര. മൂന്നും നാലും വയസ്സുള്ളപ്പോള്‍ പകർത്തിയ ചിത്രങ്ങളാണ് ലക്ഷ്മി പങ്കുവച്ചത്. ലക്ഷ്മിയുടെ കയ്യിൽ ഈ ഫോട്ടോ ഉണ്ടായിരുന്നില്ല. സമൂഹമാധ്യമങ്ങളിൽ ആരോ അപ്‌ലോഡ് ചെയ്തതാണ്. അച്ഛനോടും അമ്മയോടും ചോദിച്ചെങ്കിലും അവരല്ല എന്നായിരുന്നു ലക്ഷ്മിക്കു കിട്ടിയ മറുപടി.

ഈ ചിത്രങ്ങൾ പങ്കുവച്ച് കൊച്ചു തമ്പുരാട്ടിയും കുട്ടിമാളു അമ്മയുമായി മാറിയ രസകരമായ കഥ ലക്ഷ്മി കുറിച്ചു. ഒപ്പം ചിത്രം അപ്‌ലോഡ് ചെയ്തയാളോടും തിരിച്ചറിഞ്ഞ് സ്നേഹം അറിയിച്ചവരോടുമുള്ള നന്ദിയും.

ലക്ഷ്മി നക്ഷത്രയുടെ കുറിപ്പ് വായിക്കാം; 

ദേ, ദിതിലേക്ക് ഒന്ന് സൂക്ഷിച്ചു നോക്കിക്കേ.. ആരാ ഈ സുന്ദരിക്കുട്ടീന്നാ???? 

മുഴുവൻ വായിച്ചാലേ ഇതിനു പിന്നിലെ വല്യ കഥ അറിയുള്ളൂട്ടോ

കഴിഞ്ഞ കുറച്ചു വർഷങ്ങൾ ആയിട്ടു എന്നെ ടിവിയിലൂടെ കാണുന്നുണ്ടെങ്കിലും എന്റെ കുട്ടിക്കാലത്തെപ്പറ്റിയൊന്നും അധികം ആൾക്കാർക്കും അറിയുന്നുണ്ടാവില്ല. 

സത്യം പറഞ്ഞാൽ ഞെട്ടലും അത്ഭുതവും സന്തോഷവും ഒന്നും ഇതുവരെ വിട്ടു മാറീട്ടില്ല. കാരണം എന്താന്നുവെച്ചാൽ എന്റെ കയ്യിൽ പോലും ഈ ഫോട്ടോസ് ഇപ്പോ ഇല്ലാ. പിന്നെ ഇതെങ്ങനെ പൊങ്ങി വന്നു ? ആരാണ് അപ്‌ലോഡ് ചെയ്തത് ? അങ്ങനെ കുറേ സംശയങ്ങൾ.....

അച്ഛനേം അമ്മേം ഭീഷണിപ്പെടുത്തി നോക്കി. അവർ അല്ല ഇതിന്റെ പിന്നിൽ. എന്തായാലും ഇങ്ങനെ ഒരു ചിത്രം കിട്ടിയപ്പോഴേക്കും അതു തിരിച്ചറിഞ്ഞ്, അവരുടെ ചിന്നു എന്നു പറഞ്ഞ എല്ലാവരോടും ഒത്തിരി ഇഷ്ടം.

ഇനി ഈ ഫോട്ടോസിന്റെ ഫ്ലാഷ്ബാക്കിലേക്കു പോവാം ലെ ?

ആദ്യത്തെ ‘കൊച്ചു തമ്പ്രാട്ടികുട്ടി’ ലുക്ക് മൂന്നു വയസ്സുള്ളപ്പോൾ ഖത്തറിൽ വെച്ച് ഇതുപോലെ ഒരു വിഷുക്കാലത്ത് എടുത്തതാ.

ഇനി അടുത്ത ഫോട്ടോ...

4 വയസുള്ളപ്പോ എന്നെ നാട്ടിലെ സെന്റ് പോൾസ് സ്കൂളിൽ ചേർത്തു. അന്ന് യൂത്ത്ഫെസ്റ്റിവലിനു എന്തു ചെയ്യണം, ഏത് ചെയ്യണം എന്നൊന്നും അറിയില്ല. പക്ഷേ അമ്മ വിട്ടു കൊടുത്തില്ല. ഫാൻസി ഡ്രസ് മത്സരത്തിന് ചേർത്തു.

പെട്ടെന്നു കിട്ടിയത് അമ്മൂമ കോസ്റ്റ്യൂം ആയോണ്ട് എന്നെ “കുട്ടിമാളുഅമ്മ" ആക്കി. ആദ്യമായി സ്റ്റേജിൽ കയറിയത് എപ്പോഴാണെന്ന് ചോദിക്കുന്നവരോട് തെളിവ് സഹിതം ഉള്ള ഉത്തരം.

“4 വയസ്സിൽ ,കുട്ടിമാളു അമ്മയായ 90 കാരി ആയിട്ട് !

‘മോനേ ..ഞാൻ പോയി മുറുക്കാൻ വാങ്ങി വരാം’ – ഇതായിരുന്നു ഡയലോഗ് !

അന്നും നാക്കിനു നീട്ടം കൂടിയൊണ്ട് ഡയലോഗ് ഒക്കെ പഠിപ്പിച്ചു വിട്ട പോലെ തന്നെ പറഞ്ഞു. നന്നായി അവതരിപ്പിച്ചു. വീട്ടുകാർ സമ്മാനവും ഉറപ്പിച്ചു. റിസൾട്ട് വന്നപ്പോൾ എനിക്ക് സമ്മാനം ഇല്ല. ഒട്ടും പ്രതീക്ഷിക്കാത്ത ചെസ്റ്റ് നമ്പറിനു വരെ സമ്മാനം. തൊട്ടു പിന്നാലെ ജഡ്ജസിന്റെ ഭാഗത്തു നിന്ന് ഒരു കമന്റ്. ‘‘ചെസ്റ്റ് നമ്പർ 6, ആദ്യ 3 സ്ഥാനത്തിൽ വരേണ്ടതായിരുന്നു. പക്ഷേ, 90 വയസ്സായ ഏത് കുട്ടിമാളു അമ്മയാ ആ പ്രായത്തിൽ നല്ല കിലു കിലാ കിലുങ്ങുന്ന വെള്ളിപാദസരം ഇടുക ?’’ പോരാഞ്ഞിട്ട് കൈയ്യിൽ പിങ്ക് കളർ വളയും.

നൈസ് ആയി ഒരു അബദ്ധം പറ്റീതാ. സ്റ്റേജിൽ കേറുന്നതിനു മുൻപ് വെള്ളി പാദസരവും കൈയിൽ ഉണ്ടായിരുന്ന വളയും ഊരി വെക്കാൻ മറന്നു. ജഡ്ജസ് അത് കണ്ടു പിടിച്ചു.

ദേ, ദിതിലേക്ക് ഒന്ന് സൂക്ഷിച്ചു നോക്കിക്കേ.. ആരാ ഈ സുന്ദരിക്കുട്ടീന്നാ???? 😎🤭😝🏃🏻‍♀️ മുഴുവൻ വായിച്ചാലേ ഇതിനു പിന്നിലെ...

Posted by Lakshmi Nakshathra on Saturday, 25 April 2020

ഒന്നു സൂക്ഷിച്ചു നോക്കിക്കേ, നിങ്ങളും കണ്ടില്ലേ മുത്തശ്ശിയുടെ 90 വയസ്സിലെ വെള്ളിപാദസരം. അങ്ങനെ എന്റെ ഫാൻസി ഡ്രസ് കോംപറ്റീഷൻ ചീറ്റി പോയി.

എന്തായാലും ഈ ഫോട്ടോ ആര് കുത്തിപൊക്കിയതാണേലും കാൽ ഭാഗം ക്രോപ് ചെയ്യാതിരുന്നതു നന്നായി. അല്ലേൽ ഈ കഥയുടെ ക്ലൈമാക്സ് ചീറ്റി പോയേനെ.

(അടുത്ത കുത്തിപൊക്കൽ ഉണ്ടേൽ അത് ഉടൻ വേണമെന്നില്ലാട്ടോ)

Love you all ❤️❤️

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com