ADVERTISEMENT

ടിക്ടോക് റിയാക്ഷൻസ് വിഡിയോകളിലൂടെ വൈറലായ അർജുൻ സുന്ദരേശന്റെ യുട്യൂബ് ചാനലിന് 10 ലക്ഷം സബ്സ്ക്രൈബേഴ്സ്. ‘arjyou’ എന്ന പേരിലുള്ള ചാനലാണ് നേട്ടം സ്വന്തമാക്കിയത്. രണ്ടു വർഷത്തിലേറെയായി ചാനൽ നിലവിലുണ്ടെങ്കിലും അടുത്തിടെ ചെയ്ത് ടിക്ടോക് റോസ്റ്റ് - റിയാക്ഷൻ വിഡിയോകളാണ് ശ്രദ്ധിക്കപ്പെട്ടത്. 

ചങ്ങനാശേരി മീഡിയ വില്ലേജിലെ ബിഎ മൾട്ടിമീഡിയ സ്റ്റുഡന്റ് ആണ് അർജുൻ സുന്ദരേശൻ. ലോക്ഡൗണിലിരുന്ന് മടുത്തപ്പോളാണ് റിയാക്ഷൻ വിഡിയോകൾ ചെയ്തു തുടങ്ങിയത്. സുഹൃത്തുക്കളാണ് വിഡിയോകൾ അയയ്ച്ചു നൽകിയത്. രണ്ടാഴ്ചയ്ക്കിടെ ടിക്ടോക്കുമായി ബന്ധപ്പെട്ട അ‍ഞ്ചു വിഡിയോകൾ അർജുൻ ചെയ്തു. വൈറലായ ഈ വിഡിയോകള്‍ ഓരോന്നും  20 ലക്ഷത്തോളം കാഴ്ചക്കാരെ നേടി.  ഇതോടെയാണ് സബ്സ്ക്രൈബേഴ്സിന്റെ എണ്ണത്തിലും കുതിപ്പുണ്ടായത്.

10 ലക്ഷത്തിലേക്ക് അർജുന്റെ ചാനൽ ഉടനെ എത്തുമെന്ന് പലരും അഭിപ്രായപ്പെട്ടിരുന്നു. ഇത് യാഥാർഥ്യമായത് ആഘോഷത്തോടെയാണു ആരാധകർ വരവേറ്റത്. സബ്സ്ക്രൈബേഴ്സിന്റെ ഈ അതിവേഗ വർധനവിനെ അദ്ഭുത പ്രതിഭാസമായാണ് സോഷ്യല്‍ ലോകം വിലയിരുത്തുന്നത്. 

arjun-sundaresan-1

ഭാവങ്ങളിലും സംസാരശൈലിയും പുലർത്തുന്ന വ്യത്യസ്തയാണ് അർജുന്റെ വിഡിയോകളുടെ ആകർഷണമായി പലരും ചൂണ്ടി കാട്ടുന്നത്. ടികടോക് റിയാക്ഷൻ വിഡിയോകൾ മലയാളത്തിൽ മുൻപ് കണ്ടിട്ടില്ല എന്നതും കൗതുകത്തിന് കാരണമായി. പലപ്പോഴായി പറയണമെന്ന് ആഗ്രഹിച്ച കാര്യങ്ങളാണ് അർജുന്റെ വിഡിയോകളിലുള്ളതെന്ന അഭിപ്രായവും ഉയർന്നിരുന്നു.

ഈ റിയാക്ഷൻ വിഡിയോകൾ ഉപയോഗിച്ചുള്ള നിരവധി ടിക്ടോക്കുകളും ട്രോളുകളും സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. അര്‍ജുന്റെ പേരിൽ ഫാൻ പേജുകളും വ്യാജ പ്രൊഫൈലുകളും സജീവമാണ്. ഒപ്പം റോസ്റ്റ് വിഡിയോകൾക്കെതിരെ വിമർശനവും ചില കോണുകളിൽ ഉയരുന്നുണ്ട്.

English Summary : Arjun Sundaresan Tikotok reaction Videos

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com