sections
MORE

കോവിഡ് ഭീതിയിൽ ജനം, മെട്രോയിൽ പ്രാങ്കുമായി ടിക്ടോക്കർ; അറസ്റ്റിന് മുറവിളി

prankster-dumped-milk-and-cereal-in-train
SHARE

ആളുകളെ പറ്റിക്കാൻ വേണ്ടി ചെയ്ത ഒരു പ്രവൃത്തി കാരണം പുലിവാൽ പിടിച്ചിരിക്കുകയാണ് ടിക്ടോക്കർ ജോഷ് പോപ്കിൻ. ന്യൂയോർക്കിലെ മെട്രോ യാത്രയ്ക്കിടെ കയ്യിലുണ്ടായിരുന്നു പ്ലാസ്റ്റിക് പാത്രത്തിലെ പാലും ധാന്യങ്ങളും നിലത്തൊഴിച്ചുള്ള പോപ്കിന്റെ പുതിയ പ്രാങ്ക് വിഡിയോ ആണ് വിവാദത്തിലായത്. വിമർശനം ശക്തമായതോടെ മാപ്പു പറഞ്ഞ് ഇയാൾ രംഗത്തെത്തി.

പോപ്കിന് ടിക്ടോക്കില്‍ 33 ലക്ഷം ഫോളോവേഴ്സ് ഉണ്ട്. പ്രാങ്ക് വിഡിയോകളിലൂടെയാണ് ഇയാള്‍ പ്രശസ്തി നേടിയത്. മെട്രോയിലാണ് ഇയാളുടെ ഏറ്റവും പുതിയ പ്രാങ്ക് ചിത്രീകരിച്ചത്. മെട്രോയിൽ വച്ച് പാലും ധാന്യവും വലിയൊരു പ്ലാസ്റ്റിക് പാത്രത്തിൽ കൂട്ടിച്ചേർത്ത് കഴിക്കുകയും അത് അബദ്ധത്തിൽ കയ്യിൽ നിന്ന് നിലത്തു വീഴുന്നതായി അഭിനയിക്കുകയായിരുന്നു ഇയാൾ. ഇതു കണ്ട് യാത്രക്കാർ ഞെട്ടുകയും എല്ലാവരും അവിടെ നിന്ന് എണീറ്റു പോവുകയും ചെയ്തു. എന്നാല്‍ പോപ്കിന്‍ പ്രതീക്ഷിച്ചതു പോലെയുള്ള പ്രതികരണമൊന്നും ലഭിച്ചില്ല. തുടർന്ന് കൈകൾ കൊണ്ട് നിലത്തു നിന്നു കോരി മിശ്രിതം തിരികെ പാത്രത്തിലേക്ക് ഇടാൻ ചെറിയൊരു ശ്രമം നടത്തിയെങ്കിലും വിജയിച്ചില്ല. ഇതോടെ പോപ്കിൻ‌ അടുത്ത സ്റ്റേഷനിലിറങ്ങി.

ഈ ദൃശ്യങ്ങളാണ് പോപ്കിൻ ടിക്ടോക്കിൽ പങ്കുവച്ചത്. എന്നാൽ കടുത്ത വിമർശനങ്ങളാണ് ഇയാൾക്കു നേരിടേണ്ടി വന്നത്. മനുഷ്യർ കോവിഡ് ഭീതിയിലൂടെ കടന്നു പോകുന്നതിനിടെ വികലമായ തമാശകൾ ചെയ്യുന്നത് മാനസിക വൈകല്യമാണ് എന്നായിരുന്നു ചിലരുടെ പ്രതികരണം. നിരവധിയാളുകൾ മതിയായ ആഹാരമില്ലാതെ ലോകത്തിന്റെ പലഭാഗത്തായി കുടുങ്ങി കിടക്കുന്ന സമയത്ത് ആഹാരസാധനങ്ങൾ പാഴാക്കി കളയുന്നതാണ് ചിലരെ ചൊടിപ്പിച്ചത്. വിഡിയോ ശ്രദ്ധയിൽപ്പെട്ട മെട്രോ അധികൃതരും രൂക്ഷമായ ഭാഷയിൽ തന്നെ പ്രതികരിച്ചു. രോഗഭീതി നിലനിൽക്കുന്ന ഈ കാലഘട്ടത്തിൽ വൃത്തിയാക്കുന്ന ജോലി അവശ്യ സർവീസ് ആയിരിക്കുകയാണ്. അതിനിടയിൽ നിങ്ങളുടെ അവശിഷ്ടങ്ങളും വൃത്തിയാക്കേണ്ട സാഹചര്യം സൃഷ്ടിക്കുന്ന പ്രവൃത്തി നികൃഷ്ടമാണ് എന്നായിരുന്നു വിഡിയോ പങ്കുവച്ചുകൊണ്ട് മെട്രോ അധികൃതർ ട്വീറ്റ് ചെയ്തത്.

പോപ്കിനെ അറസ്റ്റ് ചെയ്യണമെന്നും മെട്രോകൾ വൃത്തിയാക്കിപ്പിക്കണമെന്നും ആവശ്യമുയർന്നു. പ്രതിഷേധം ശക്തമാകുന്നതു കണ്ട് ഇയാൾ വിഡിയോ പിൻവലിച്ചു. വൈകാതെ മാപ്പപേക്ഷയുമായി രംഗത്തെത്തി. താനൊരു വിഡ്ഢിയാണെന്നും ചെയ്തതു തെറ്റാണെന്നു സമ്മതിക്കുന്നതായും ഇയാൾ പറഞ്ഞു. തന്റെ പ്രവൃത്തി മൂലം ബുദ്ധിമുട്ടിയ എല്ലാവരോടും മാപ്പു പറയുന്നതായും ലോകം ഭീതിയോടെ കടന്നു പോകുമ്പോൾ എല്ലാവരേയും ചിരിപ്പിക്കുന്ന വിഡിയോ ചെയ്യാനായിരുന്നു ശ്രമമെന്നും പോപ്കിൻ വിശദീകരിച്ചു. 

കോവിഡ് ഏറ്റവുമധികം ബാധിച്ച അമേരിക്കൻ സംസ്ഥാനമാണ്  ന്യൂയോർക്ക്. സിഎന്‍എൻ റിപ്പോർട്ട് പ്രകാരം കോവിഡ് ബാധിച്ച് 27,878 പേർ ഇതുവരെ ഇവിടെ മരണപ്പെട്ടു.

English Summary : Josh Popkin dumped milk and cereal for prank 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN HOT N VIRAL
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA