‘ആപ്പ് വന്നോ മക്കളേ, സഹികെട്ട് പ്ലേ സ്റ്റോർ’ ; ട്രോളുകളിൽ നിറഞ്ഞ് ബെവ്ക്യൂ ആപ്പ്

trolls-over-bev-q-app-viral
കടപ്പാട് : ട്രോൾ പേജുകൾ
SHARE

മദ്യം വാങ്ങാൻ വെർച്വൽ ക്യൂ തയാറാക്കുന്ന ബെവ്ക്യൂ ആപ്പ് ആണ് ഏതാനും ദിവസങ്ങളായി വാർത്തകളിൽ നിറയുകയാണ്. ആപ് തയാറായാലേ സംസ്ഥാനത്ത് മദ്യ വിതരണം ആരംഭിക്കൂ. അതിനാൽ മദ്യപർ ആപ് ഒരുങ്ങുന്നതും കാത്തിരിപ്പാണ്. എന്നാൽ തുടർച്ചയായി സുരക്ഷാ പരിശോധനകളിൽ പരാജയപ്പെട്ടത് ആപ് പുറത്തിറക്കുന്നതിനു തടസമായി. ആപ് സജ്ജമാകാത്തതിനാൽ എന്ന് മദ്യവിതരണം ആരംഭിക്കാനാകുമെന്ന് ഇപ്പോൾ അധികൃതര്‍ക്കും ധാരണയില്ല. 

troll-2

ആപ്പ് കാത്തിരിക്കുന്ന മദ്യപരുടെ അവസ്ഥ എന്തായിരിക്കും ? ഇതിനെ രസകരമായി ആവിഷ്കരിക്കുന്ന ട്രോളുകൾ സമൂഹമാധ്യമങ്ങളിൽ സജീവമാണ്. ഇതുവരെ ആപ്പിന് അനുമതി ലഭിച്ചിട്ടില്ലെങ്കിലും ഗൂഗിൾ പ്ലേ സ്റ്റോറിൽ ഏറ്റവുമധികം തിരയുന്ന ആപ്പുകളിൽ ഒന്നാണ് ബെവ്ക്യൂ ആപ്പ്. മദ്യപന്മാരുടെ തിരച്ചിൽ കാരണം പ്ലേ സ്റ്റോർ പൊറുതിമുട്ടി എന്നാണ് ട്രോളന്മാർ പറയുന്നത്.

troll-3

മൊബൈലിൽ കളിച്ചിരിക്കുന്നതിന് മക്കളെ ചീത്ത പറഞ്ഞിരുന്ന അച്ഛൻ ആപ്പ് വന്നോ എന്നു നോക്കാൻ പറയുന്നതു വരെയെത്തി കാര്യങ്ങൾ. ആപ്പ് വന്നോ എന്ന് ഇടയ്ക്കിടയ്ക്കു ചോദിക്കുന്ന മുത്തച്ഛന്മാരും ട്രോളുകളിൽ ഇടം നേടി. 

troll-5

സാധാരണ ഫോൺ മാറ്റി ഒരു സ്മാർട് ഫോൺ എടുത്താലോ എന്ന ചിന്തയിലാണ് പലരും. മാത്രമല്ല, ആപ്പിന്റെ കാര്യം പറഞ്ഞ് മക്കൾ മുതലെടുപ്പും തുടങ്ങി. ഇങ്ങനെ നിരവധി ട്രോളുകൾ ബെവ്ക്യൂവുമായി ബന്ധപ്പെട്ട് സമൂഹമാധ്യമങ്ങളിൽ കാണാം.

troll-4

ബവ്റിജസ് കോർപ്പറേഷൻ വെർച്വൽ ക്യൂ ആപ്പ പ്ലേ സ്റ്റോറിന്റെ അനുമതിക്കായി സമർപ്പിച്ചിട്ടുണ്ട്. ഒരാഴ്ചയാണ് അനുമതിക്കു വേണ്ട കാലാവധി. എന്നാൽ സർക്കാർ സ്ഥാപനമായതിനാൽ വേഗം അനുമതി ലഭിക്കുമെന്ന പ്രതീക്ഷയിലാണ് ബെവ്കോ.

English Summary : Trolls over bev q app

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN HOT N VIRAL
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA