ADVERTISEMENT

അമേരിക്കയിലെ ലോക്ഡൗൺ നിയന്ത്രണങ്ങളോടുള്ള പ്രതിഷേധം അറിയിക്കാൻ മാസ്ക്കുകൾ ബിക്കിനി പോലെ ധരിച്ച് പൊതു നിരത്തിലിറങ്ങി യുവതി. ലൊസാഞ്ചലസ് സ്വദേശിനിയായ ഡേവിഡ സാൽ ആണ് വ്യത്യസ്തമായ രീതിയിൽ പ്രതിഷേധിച്ചത്. 

കോവിഡിനെതിരെ സാമൂഹിക അകലം പാലിക്കാനും മാസ്ക് ധരിക്കാനും പറയുന്നു. ഇതു ഫലപ്രദമാണെങ്കിൽ പിന്നെ എന്തിനാണ് ലോക്ഡൗൺ എന്നാണ് ഡേവിഡ സാൽ ചോദിക്കുന്നത്. ലോക്ഡൗണിന്റെ പശ്ചാത്തലത്തിൽ ഭരണഘടനയെ അട്ടിമറിക്കാനും അവകാശങ്ങൾ കവർന്നെടുക്കാനുള്ള ശ്രമങ്ങളാണ് നടക്കുന്നതെന്നും സമൂഹമാധ്യമത്തിൽ പങ്കുവച്ച കുറിപ്പിലൂടെ ഡേവിഡ ആരോപിച്ചു. തന്റെ നിലപാടിനെ കുറിച്ചുള്ള അഭിപ്രായം കമന്റ് ചെയ്യാനും യുവതി ആവശ്യപ്പെട്ടിരുന്നു.

രൂക്ഷമായ ഭാഷയിലാണ് സോഷ്യല്‍ലോകം ഈ പ്രതിഷേധത്തോടു പ്രതികരിച്ചത്. കോവിഡ് വ്യാപനം തുടരുകയും മരണസംഖ്യ ഉയരുകയും ചെയ്യുന്ന സാഹചര്യത്തിൽ ഇത്തരം തമാശകൾ കാണിക്കാൻ നിൽക്കരുത് എന്നായിരുന്നു പലരുടെയും ഉപദേശം. ശ്രദ്ധ പിടിച്ചു പറ്റാനുള്ള ശ്രമമാണ് ഇതെന്നായിരുന്നു ചിലരുടെ നിരീക്ഷണം.

mask-bikini-1

അമേരിക്കയിൽ കോവിഡ് ബാധിച്ചവരുടെ എണ്ണം 17 ലക്ഷം കടന്നു. മരണസംഖ്യ 1 ലക്ഷവും പിന്നിട്ടു. ശക്തമായ നടപടികൾ സ്വീകരിക്കുന്നതിൽ പ്രസിഡന്റ് ഡോണൾഡ് ട്രംപ് പരാജയപ്പെട്ടു എന്ന വിമർശനം ശക്തമാകുന്നുണ്ട്.

English Summary : Covid -19 in America

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com