sections
MORE

ബിക്കിനി ചിത്രത്തിന് ബലാത്സംഗ ഭീഷണിയുമായി സ്ത്രീ; വെളിപ്പെടുത്തി മോഡൽ

model-alanna-panday-says-she-got-rape-threat-from-woman-over-bikini-picture
SHARE

ബിക്കിനി ധരിച്ചു നിൽക്കുന്ന ചിത്രം പങ്കുവച്ചതിന് ഒരു സ്ത്രീ കൂട്ട ബലാത്സംഗ ഭീഷണി മുഴക്കിയെന്ന് മോഡലും നടി അനന്യ പാണ്ഡെയുടെ ബന്ധുവുമായ അലന്ന പാണ്ഡെ. ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച കുറിപ്പിലൂടെയാണ് അലന താൻ നേരിട്ട ദുരനുഭവം പങ്കുവച്ചത്.

ഫിറ്റനസ് വിദഗ്ധരായ ദീയാന്ന പാണ്ഡെയുടെയും ചിക്കി പാണ്ഡെയുടെയും മകളാണ് അലന്ന പാണ്ഡെ. മോഡലിങ് രംഗത്ത് സജീവമായ അലന്ന തന്റെ ചിത്രങ്ങൾ ഇൻസ്റ്റഗ്രാമിൽ പങ്കുവയ്ക്കാറുണ്ട്. അത്തരത്തിൽ പങ്കുവച്ച ബിക്കിനിയിട്ട ചിത്രത്തിനാണ് ഭീഷണി കമന്റ് ലഭിച്ചത്. ‘‘ഞാൻ കൂട്ട ബലാത്സംഗത്തിന് അർഹതയുള്ളവളാണ് എന്നായിരുന്നു ബിക്കിനിയിട്ട ചിത്രത്തിന് ഒരു സ്ത്രീയുടെ കമന്റ്. എന്റെ മാതാപിതാക്കളെ ആ കമന്റിൽ ടാഗ് ചെയ്ത് അവര്‍ ഇതു കണ്ടെന്ന് ഉറപ്പാക്കാനും ആ സ്ത്രീ ശ്രമിച്ചു’’– അലന്ന കുറിച്ചു.

ആ കമന്റ് ഉടനെ നീക്കം ചെയ്ത അലന്ന അവരെ ബ്ലോക്ക് ആക്കി. ‘‘ഞാൻ അന്നതിന്റെ ഒരു സ്ക്രീൻ ഷോട്ട് എടുക്കണമായിരുന്നു. എന്നാൽ അതു കണ്ട് മരവിപ്പ് അനുഭവപ്പെടുകയും കമന്റ് ഡിലീറ്റ് ആക്കി അവരെ ബ്ലോക്ക് ചെയ്യുകയുമായിരുന്നു’’– അലന്ന വ്യക്തമാക്കി. മാസങ്ങൾക്കു മുമ്പാണ് ഇത്തരമൊരു സംഭവം ഉണ്ടായതെന്നും എന്നാലിപ്പോൾ ഇത്തരം കമന്റുകൾ സാധാരണമായി കൊണ്ടിരിക്കുകയാണെന്നും പോസ്റ്റിനൊപ്പം അലന കുറിച്ചു. 

ബോളിവുഡ് താരങ്ങളായ ലാറ ദത്ത, ബിപാഷ ബസു എന്നിവരുൾപ്പടെ നിരവധിപ്പേർ അലന്നയ്ക്ക് പിന്തുണ അറിയിച്ച് രംഗത്തെത്തി. ‘‘നിന്റെ ജീവിതം, നിന്റെ തീരുമാനം. ഒരാൾ എന്തു ചെയ്യണമെന്നു മറ്റാർക്കും തീരുമാനിക്കാൻ അവകാശമില്ല. ആശയവിനിമയത്തിനും മനുഷ്യത്വത്തെ ബന്ധിപ്പിക്കാനും ഉപയോഗിക്കുന്ന സോഷ്യൽ മീഡിയയെ ആളുകൾ ഇത്തരത്തിൽ ഉപയോഗിക്കുന്നത് ദുഃഖകരമാണ്. വിദ്വേഷം പ്രചരിപ്പിക്കാനുള്ള ഒരു ആയുധമായി ഇന്നു സോഷ്യൽ മീഡിയ മാറിയിരിക്കുന്നു. ഇത്തരക്കാർ മറ്റുള്ളവരോട് ദയയും കരുണയും ബഹുമാനവുമൊന്നുമില്ലാത്തവരാണ്. നീ തകർക്കൂ അലന്ന. ഈ സൈബർ ബുള്ളികളെ കുറിച്ച് ചിന്തിച്ച് സമയം കളയണ്ട. സ്നേഹം മാത്രം അലന്ന’’– ബിപാഷ കമന്റിൽ കുറിച്ചു.

alanna-panday-1

അലാന്നയെ വഴി തെറ്റിക്കുന്നതു താനാണെന്ന് അതേ സ്ത്രീ മെസേജ് അയച്ചിരുന്നതായി അമ്മ ദിയാന്ന പാണ്ഡെ കമന്റിൽ വെളിപ്പെടുത്തി. നാണം തോന്നുന്നില്ലെയെന്നും മറ്റുള്ളവരുടെ ശ്രദ്ധ പിടിച്ചു പറ്റാനുള്ള ശ്രമമാണ് ഇത്തരം വസ്ത്രധാരണമെന്ന് അവർ രോഷം കൊണ്ടതായും ദിയാന്ന വ്യക്തമാക്കി. 

English Summary : Model Alanna Panday got rape threat from woman

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN HOT N VIRAL
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA